»   » രജനികാന്ത് ഇത്രയും നിഷ്‌കളങ്കനായിരുന്നോ?സെല്‍ഫി എടുക്കാന്‍ പഠിക്കുന്നത് കണ്ടാല്‍ അത് മനസിലാവും!!!

രജനികാന്ത് ഇത്രയും നിഷ്‌കളങ്കനായിരുന്നോ?സെല്‍ഫി എടുക്കാന്‍ പഠിക്കുന്നത് കണ്ടാല്‍ അത് മനസിലാവും!!!

Posted By: Teresa John
Subscribe to Filmibeat Malayalam

തമിഴകത്തിന്റെ സ്റ്റൈയില്‍ മന്നന്‍ രജനികാന്തിനെ ഒരു നാട് തന്നെ നെഞ്ചിലേറ്റി വെച്ചിരിക്കുന്നതില്‍ പ്രധാനം അദ്ദേഹത്തിന്റെ നിഷ്‌കളങ്കത കൂടി കണ്ടിട്ടാണ്. കഴിഞ്ഞ ദിവസം ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

ആറുമാസം കൊണ്ട് കോടികള്‍ വാരി കൂട്ടിയ മലയാളത്തിലെ പത്ത് ചിത്രങ്ങള്‍ എതൊക്കെയാണെന്നറിയാമോ?

സോഷ്യല്‍ മീഡിയ താരങ്ങളുടെ ലൈവ് വീഡിയോസിനും ഫോട്ടോകള്‍ക്കുമായി മാറിയിരിക്കുമ്പോള്‍ ഒരു സെല്‍ഫി വീഡിയോ എടുക്കേണ്ടത് എങ്ങനെയാണെന്ന് അറിയാത്ത അവസ്ഥയിലാണ് രജനികാന്ത്. എന്നാല്‍ അമേരിക്കയില്‍ നിന്നും ഒരു കാറില്‍ യാത്ര ചെയ്യുന്നതിനിടെ അദ്ദേഹം സെല്‍ഫി എടുക്കാന്‍ പഠിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

rajinikant

ചികിത്സയ്ക്ക് വേണ്ടി അമേരിക്കയില്‍ എത്തിയപ്പോഴാണ് രജനികാന്ത് സെല്‍ഫി എടുക്കാന്‍ പഠിക്കുന്നത്. കാര്‍ ഒടിക്കുന്ന ഡ്രൈവറോട് ചോദിച്ചു കൊണ്ടാണ് പഠനം. അതിനിടെ റെക്കോര്‍ഡ് ചെയ്യുന്നതിന് ഈ ചുവന്ന ബട്ടനില്‍ അല്ലെ അമര്‍ത്തേണ്ടതെന്ന് അദ്ദേഹം ചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

അതിവേഗം വൈറലായി മാറി കൊണ്ടിരിക്കുന്ന സൂപ്പര്‍ സ്റ്റാറിന്റെ വീഡിയോ കാണുന്നവരെല്ലാം പറയുന്നത് അദ്ദേഹത്തിന്റെ നിഷ്‌കളങ്കത മനോഹരമായി തന്നെ വീഡിയോയില്‍ തെളിഞ്ഞു കാണാമെന്നായിുരന്നു. പഠിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ചെറിയ സംശയം എല്ലാവരുടെയും മനസില്‍ പതിഞ്ഞിരിക്കുകയാണ്.

English summary
Rajinikant's First Selfie Video Got viral

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam