മരുമകനല്ല, മകനെപ്പോലെ; ധനുഷിന്റെ വിവാഹത്തിന് രജിനികാന്ത് നൽകിയ സമ്മാനം
തെന്നിന്ത്യൻ സിനിമാ ലോകത്തെ ജനപ്രിയ ദമ്പതികളായിരുന്നു നടൻ ധനുഷും ഐശ്വര്യ രജിനികാന്തും. 2004 ൽ വിവാഹിതർ ആയ ഇരുവർക്കും രണ്ട് കുട്ടികളും ഉണ്ട്. ധനുഷിന്റെ കരിയരിൽ വലിയ പിന്തുണ നൽകിയ വ്യക്തിയായിരുന്നു ഐശ്വര്യ. ഈ വർഷം ജനുവരിയിലാണ് തങ്ങൾ വേർപിരിയുകയാണെന്ന് ധനുഷും ഐശ്വര്യയും പ്രഖ്യാപിച്ചത്.
ഇത് സംബന്ധിച്ച് പ്രസ്താവനയും ഇരുവരും പുറത്തിറക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും രമ്യതയിൽ എത്തിയെന്നും വീണ്ടും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി ഇരുവരും അറിയിച്ചിട്ടില്ല.

ഐശ്വര്യയുടെ പിതാവ് നടൻ രജിനികാന്തിന്റെ വീട്ടിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് വീണ്ടും ഒന്നിക്കാൻ താരങ്ങൾ തീരുമാനിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. നേരത്തെ പല തവണ പ്രശ്നം പരിഹരിക്കാൻ രജിനികാന്ത് ഇടപെട്ടിരുന്നു.
ധനുഷ് വ്യക്തി ജീവിതത്തിന് സമയം കൊടുക്കാതെ മുഴുവൻ സമയവും കരിയറിന് വേണ്ടി മാറ്റി വെക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം എന്നായിരുന്നു വിവാഹ മോചനം പ്രഖ്യാപിച്ചപ്പോൾ വന്ന വാർത്തകൾ. ധനുഷിന്റെയും ഐശ്വര്യയുടെയും ബന്ധുക്കൾ അടുത്ത സുഹൃത്തുക്കളായിരുന്നു. ധനുഷിന്റെ സഹോദരിയുടെ സുഹൃത്തായിരുന്നു ഐശ്വര്യ.

കാതൽ കൊണ്ടെയൻ എന്ന സിനിമയുടെ സ്ക്രീനിംഗിനിടെയാണ് ഐശ്വര്യ ധനുഷിനെ അടുത്ത് പരിചയപ്പെടുന്നത്. സിനിമയിലെ പെർഫോമൻസിന് ധനുഷിനെ ഇവർ അഭിനന്ദിക്കുകയും ചെയ്തു. ഇതിനിടെയാണ് ഐശ്വര്യയും ധനുഷും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പരന്നത്. എന്നാൽ തങ്ങൾ സുഹൃത്തുക്കളാണെന്ന് ധനുഷ് വ്യക്തമാക്കി. എന്നാൽ ഇതിനിടെ ഇരുവരെയും വിവാഹം കഴിപ്പിക്കാൻ രണ്ട് പേരുടെയും വീട്ടുകാർ തീരുമാനിച്ചു. അങ്ങനെ 2004 ൽ ഇരുവരും വിവാഹം കഴിച്ചു.

തമിഴകത്തെ സൂപ്പർ സ്റ്റാറിന്റെ മകളും ധനുഷും തമ്മിലുള്ള വിവാഹം വലിയ വാർത്തയായിരുന്നു. രജിനിയും ധനുഷും തമ്മിൽ വളരെ അടുത്ത ബന്ധമാണ്. മരുമകന് വിവാഹത്തിന് രജിനി നൽകിയ സമ്മാനവും ശ്രദ്ധയാകർഷിച്ചിരുന്നു. ഹിമാലയത്തിൽ നിന്ന് കൊണ്ടു വന്ന രുദ്രാക്ഷ മാലയാണ് രജിനികാന്ത് ധനുഷിന് നൽകിയത്. രജിനിയോടുള്ള ആദരവ് മൂലം ഈ രുദ്രാക്ഷ മാല ഷൂട്ടിനല്ലതാതെ നടൻ അഴിക്കാറില്ലായിരുന്നത്രെ.

ഐശ്വര്യയും ധനുഷും വീണ്ടും ഒന്നിക്കാൻ ഏറെ ശ്രമങ്ങൾ നടത്തിയത് രജിനി ആയിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞ് തീർത്തെന്നാണ് പുറത്ത് വരുന്ന വിവരം. നേരത്തെ പല തവണ ധനുഷ് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞപ്പോഴും വിവാഹ ബന്ധത്തെ ഇത് ബാധിച്ചിരുന്നില്ല.
എന്നാൽ കരിയറിൽ തിരക്കേറിയ ധനുഷ് കുടുംബത്തിന് വേണ്ടി സമയം ചെലവഴിക്കാത്തതാണത്രെ ഐശ്വര്യയെ ചൊടിപ്പിച്ചത്. യാത്ര രാജ, ലിംഗ രാജ എന്നീ രണ്ട് കുട്ടുകളും ഐശ്വര്യക്കും ധനുഷിനും ഉണ്ട്. നാനേ വരുവേൻ ആണ് ധനുഷിന്റെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.


Click it and Unblock the Notifications