സിനിമ മാത്രമല്ല ഞങ്ങളുടെ ചർച്ച! ഇക്കാര്യങ്ങളും സംസാരിക്കും, സൂപ്പർ താരങ്ങളുടെ ചർച്ച വിഷയം ഇതാണ്
ഇന്ത്യൻ സിനിമ ലോകത്തെ ഇതിഹാസങ്ങളായ താരങ്ങളാണ് രജനികാന്തും കമൽഹാസനും. കോളിവുഡിൽ സജീവമാണെങ്കിലും തെന്നിന്ത്യൻ സിനിമയിൽ ഈ താരങ്ങൾ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. സിനിമയ്ക്ക് അകത്തും പുറത്തും അടുത്ത സൗഹൃദമാണ് താരങ്ങൾ വെച്ചു പുലർത്തുന്നത്. ഇത് താരങ്ങളുടെ ആരാധകരെ സംബന്ധിച്ചടത്തോളം വലിയ കാര്യം തന്നെയാണ് . സിനിമയിലും ജീവിതത്തിലും പരസ്പര സ്നേഹം വെച്ചു പുലർത്താറുണ്ട്.
സിനിമയ്ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച താരങ്ങളാണ് കമലും രജനിയും. ഇവരുടെ വിജയത്തിനു പിന്നിൽ വലിയൊരു കഠിന പ്രയത്നത്തിന്റെ കഥതന്നെയുണ്ട്. താരങ്ങളുടെ അഭിമുഖങ്ങളിൽ സിനിമ എന്നൊരു വിഷയം മാത്രമാണുള്ളത്. വ്യക്തി ജീവിതത്തെ കുറിച്ചോ സിനിമയ്ക്ക് പുറത്തുള്ള കാര്യങ്ങളെ കുറിച്ചോ ഇവർ അധികം സംസാരിക്കാറില്ല. ഇപ്പോഴിത രജനികാന്ത് തന്റെ പ്രിയപ്പെട്ട ചിത്രങ്ങളെ കുറിച്ചും താരങ്ങൾ തമ്മിലുളള സൗഹൃദത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ്. കമല്‍ ഹാസന്‍ സിനിമയിലെ അറുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട ആഘോഷ പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നിരവധി ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്കായി സമ്മാനിച്ച താരങ്ങളാണ് കമലും രജനിയും. ഇപ്പോഴിത രജനി തന്റ എക്കാലത്തേയും പ്രിയ ചിത്രങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ഹോളിവുഡ് ചിത്രം ഗോഡ്ഫാദര്‍ (1972, സംവിധാനം ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള), തമിഴ് ചിത്രങ്ങളായ തിരുവിളൈയാടാൽ, (1965, എ പി നാഗരാജന്‍), ഹേ റാം (2000, കമല്‍ ഹാസന്‍) എന്നിവയാണ് തനിക്ക് ഏറ്റവും പ്രിയങ്കരമായ ചിത്രങ്ങളെന്ന് രജനി പറഞ്ഞു

ഇപ്പോഴും ഈ ചിത്രങ്ങൾ കാണാറുണ്ടെന്ന് സ്റ്റൈൽ മന്നൻ പറഞ്ഞു. മറ്റൊരു പുതിയ ചിത്രങ്ങളും കാണാനില്ലെങ്കിൽ ഇപ്പോഴും ഈ ചിത്രങ്ങൾ തന്നെയാകും കാണുക. ഹേ റാം ഞാൻ ഒരു 30-40 പ്രവശ്യമെങ്കിലും കണ്ടിട്ടുണ്ടെന്നും രജനി കൂട്ടിച്ചേർത്തു. കമല്‍ ഹാസന്റെ ഗുരുസ്ഥാനീയനായ സംവിധായകൻ കെ ബാലചന്ദ്രന്റെ പ്രതിമ അനുച്ഛേദം ചെയ്യുന്ന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത് രജനിയായിരുന്നു. ഈ ചടങ്ങിനിടെയാണ് താരത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളെ കുറിച്ച് വെളിപ്പെടുത്തിയത്.

ഫാൻസ് തമ്മിൽ തർക്കങ്ങളും പ്രശ്നങ്ങളുമുണ്ടെങ്കിലും വ്യക്തി ജീവിതത്തിൽ ഇരുവരും അടത്ത സുഹൃത്തുക്കളാണ്. രജനിയുമായുളള സൗഹൃദത്തെ കുറിച്ചു പരിപാടിക്കിടെ കമൽ വാചാലനായി. ജീവിതത്തിൽ ഓരോ സംഭവങ്ങളും ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്. ഒരു സിനിമയുടെ പേര് പോലും ചർച്ച ചെയ്യുന്ന തരത്തിലുള്ള അടുത്ത സൗഹൃദമാണ് തങ്ങൾക്കിടയിലുളളത്. എന്നാൽ ഇതെന്നും അറിയാതെയാണ് ആരാധകർ തമ്മിൽ തല്ലുന്നത്. എന്നെ പറ്റി രജനിയോടും രജനിയെ പറ്റി എന്നോടും മേശം പറയുന്നവർക്ക് അതറിയാം. തൊട്ട് അടുത്ത നിമിഷം ഞങ്ങൾ അത് ചർച്ച ചെയ്യുമെന്ന്.

ഒരു കളിയാകുമ്പോൾ രണ്ട് ഗോൾ പോസ്റ്റുകൾ വേണം. എങ്കിൽ മാത്രമ മത്സരം നന്നാകുകയുള്ളൂ. കാഴ്ചക്കാരോയും കിട്ടുകയുള്ളൂ അത് തന്നെയാണ് ഞാനും രജനിയും ചെയ്യുന്നത്- കമൽ വ്യക്തമാക്കി. എന്നാൽ പ്രക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത താരങ്ങളുടെ രാഷ്ട്രീയ പ്രവേശനമാണ്. രാഷ്ച്രീയത്തിൽ സജീവമാകുമ്പോൾ സിനിമയിലും ജീവിതത്തിലും കാത്ത് സൂക്ഷിക്കുന്ന സൗഹൃദം ഉണ്ടാകുമോയെന്ന് കണ്ട് തന്നെ അറിയേണ്ട കാര്യമാണ്.


Click it and Unblock the Notifications