തലൈവർക്ക് മുപ്പത്തിയൊമ്പതാം വിവാഹ വാർഷികം, ഉഗ്രൻ സമ്മാനവുമായി മകൾ സൗന്ദര്യ, ഏറ്റെടുത്ത് ആരാധകർ
ഏറ്റവും കൂടുതൽ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് സ്റ്റൈൽ മന്നൻ രജനികാന്ത്. തമിഴിലാണ് സജീവമെങ്കിലും താരത്തിന്റെ ചിത്രങ്ങൾ ഇന്ത്യൻ സിനിമയിൽ തന്നെ ഏറെ ചർച്ച വിഷയമാകാറുണ്ട്. താരങ്ങളുടെ ഇടയിൽ തന്നെ സ്റ്റൈൽ മന്നന് ഒരു വലിയ സംഘം ആരാധകരുണ്ട്.

സിനിമപോലെ തന്നെ രജനിയ്ക്ക് അത്രമേൽ പ്രിയപ്പെട്ടതാണ് തന്റെ കുടുംബവും. സിനിമ തിരക്കുകൾക്ക് ഇടയിലും ഭാര്യക്കും മക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പം സമയം ചെലവഴിക്കാൻ താരം ശ്രമിക്കാറുണ്ട്. കുടുംബത്തോടൊപ്പമുള്ള തലൈവരുടെ ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും പലപ്പോഴും ചർച്ചയാകാറുമിണ്ട്.
പ്രിയപ്പെട്ട തലൈവരുടെ 39ാം വിവാഹവാർഷികമാണിന്ന്. രജനിയ്ക്കും പ്രിയ പത്നി ലതയ്ക്കും വിവാഹവാർഷികാശംസ നേർന്ന് മക്കളും സഹപ്രവർത്തകരും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. താരത്തിന്റേയും ഭാര്യയുടേയും പഴയ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു മകൾ സൗന്ദര്യ അച്ഛനും അമ്മയ്ക്കും വിവാഹ വാർഷിക ആശംസ നേർന്ന്. അമ്മയ്ക്കും അച്ഛനും ഒരുപാട് സ്നേഹം എന്ന് കുറിച്ചു കൊണ്ടായിരുന്നു വർഷങ്ങൾ പഴക്കമുള്ള താരദമ്പതിമാരുടെ ചിത്രം പങ്കുവെച്ചത്. 1981 ൽ പുറത്തിറങ്ങിയ രജനി ചിത്രമായ തില്ലു മുള്ളു എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു ഇരുവരും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ഈ പരിചയമാണ് വിവാഹത്തിലെത്തിയത്.


Click it and Unblock the Notifications











