വര്‍ഷങ്ങള്‍ക്കു ശേഷം സ്‌റ്റൈല്‍ മന്നന്‍ വീണ്ടും പോലീസ് വേഷത്തില്‍! മുരുകദോസിന്റെ രജനി ചിത്രം വരുന്നു
പേട്ടയുടെ വിജയത്തിനു ശേഷം തമിഴകത്ത് വീണ്ടും തിളങ്ങിനില്‍ക്കുകയാണ് രജനീകാന്ത്. പൊങ്കല്‍ റിലീസായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ വലിയ ഹിറ്റായി മാറിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കി.
പേട്ടയ്ക്ക് ശേഷം സംവിധായകന്‍ എആര്‍ മുരുകദോസിന്റെ ചിത്രത്തിലാണ് രജനി അഭിനയിക്കുന്നത്. ചിത്രത്തില്‍ പോലീസ് വേഷത്തില്‍ തലൈവര്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏറെക്കാലത്തിനു ശേഷമാണ് പോലീസുകാരനായി സൂപ്പര്‍ സ്റ്റാര്‍ അഭിനയിക്കുന്നത്.

സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെ ന്നും അറിയുന്നു. ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും കീര്‍ത്തി സുരേഷുമാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ഇത്തവണയും രജനി ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ രജനി ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു. മുംബൈ കേന്ദ്രീകരിച്ചുളള ഒരു മാസ് ചിത്രമായിരിക്കും സിനിമയെന്നാണ് അറിയുന്നത്. സ്‌റ്റൈല്‍ മന്നന്‍റെ പുതിയ ചിത്രത്തിന്റെ റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.


Click it and Unblock the Notifications











