»   » പ്രണവിന്റെ പിന്നാലെ രജനികാന്തും ഹിമാലയത്തിൽ! ചിത്രങ്ങൾ കാണാം....

പ്രണവിന്റെ പിന്നാലെ രജനികാന്തും ഹിമാലയത്തിൽ! ചിത്രങ്ങൾ കാണാം....

Written By:
Subscribe to Filmibeat Malayalam

സിനിമ തിരക്കുകൾക്ക് തൽക്കാലും വിടപറഞ്ഞ് രജനികാന്ത് ഹിമാലയത്തിലേയ്ക്ക്. സൂപ്പർതാരം തന്റെ അടുത്ത സുഹൃത്തുക്കൾക്കൊപ്പമാണ് ഹിമാലയത്തിലേയ്ക്ക് യാത്ര തിരിച്ചത്. ജീവിതത്തിൽ നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കുന്ന സമയത്ത് രജനികാന്ത് ഹിമാലയ സന്ദർശനം നടത്താറുണ്ടത്രേ. ചില അവസരങ്ങളിൽ ആരേയും കൂട്ടാതെ ഒറ്റയ്ക്കായിരിക്കും താരത്തിന്റെ യാത്ര. ഹിമാലയത്തിൽ നിന്ന് തിരിച്ചെത്തിയാൽ ഉടൻ താരം ചില നിർണ്ണായക തീരുമാനങ്ങൾ പുറത്തുവിടുമെന്നാണ് രജിനിയോട് അടുത്തു നിൽക്കുന്ന കേന്ദ്രങ്ങൾ പറയുന്നത്.

rajani

മലയാള സിനിമയിലെ പുതിയ പരീക്ഷണം! ജിഫ് പോസ്റ്ററുമായി ഒരായിരം കിനാക്കളാല്‍, സംഗതി കലക്കി

2018 രജനികാന്തിന് വളരെ പ്രധാനപ്പെട്ട വർഷമാണ്. അദ്ദേഹത്തിന്റെ രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളായ കാലി, 2.0 എന്നീവ പ്രദർശനത്തിന് എത്തുന്നുണ്ട്. രണ്ടു ചിത്രങ്ങളും ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. കാലയിൽ മാസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. കൂടാതെ ചിത്രത്തിന്റെ ടീസറിനു മികച്ച പ്രതികരണമാണ് ലഭിച്ചത്.

rajani 2

ലൈംഗികാതിക്രമം തുറന്നു പറഞ്ഞ് ഗായിക, പിന്നാലെ തേടിയെത്തിയത്... ഞെട്ടിപ്പിക്കുന്ന കഥകൾ പുറത്ത്

സിനിമയെ പോലെ ഏറെ പ്രധാനപ്പെട്ട മറ്റൊന്നാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം. ഡിസംബർ 31ാം തീയതി അദ്ദേഹം തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഹിമാല യാത്ര കഴിഞ്ഞ് എത്തിയാൽ  ഉടൻ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചേക്കുമത്രേ. 2021 ലെ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും രജനിയുടെ പാര്‍ട്ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി അംഗത്വമെടുക്കാനുള്ള വെബ്‌സൈറ്റും  ആരംഭിച്ചിട്ടുണ്ട്.

 ചിത്രങ്ങൾ കാണാം...

rajini 4
rajani 6
rajani 7

മണവാട്ടിയാകാൻ 6 മലയാളികൾ, രണ്ടു പേർ പുറത്ത്, ഇവരിൽ ആരാകും ആര്യയുടെ വധു...

English summary
Rajinikanth Begins Annual Pilgrimage, To Meditate In Himalayas Before Political Journey

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam