twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് രജനികാന്തിന് വേണ്ടി ശ്രീദേവി 10 ദിവസം ഭക്ഷണം കഴിക്കാതെ ഇരുന്നു, പഴയ കഥ വൈറലാകുന്നു

    |

    സ്റ്റൈൽ മന്നൻ രജനികാന്തിന്റെ 70ാം പിറന്നാൾ ആഘോഷമാക്കുകയാണ് ഇന്ത്യൻ സിനിമാ ലോകം. നടന് പിറന്നാൾ ആശംസ നേർന്ന് ആരാധകരും സഹപ്രവർത്തകരും എത്തിയിട്ടുണ്ട്. നടന്റെ പിറന്നാളിനോടനുബന്ധിച്ച് ചെന്നൈ വെസ്റ്റ് മാമ്പലത്തെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകൾ നടന്നിരുന്നു. കൂടാതെ തങ്ങളുടെ പ്രിയതാരത്തിന്റെ പിറന്നാൾ വൻ ആഘോഷമാക്കാനാണ് ആരാധകരുടെ പദ്ധതി.

    താരങ്ങളുടെ ഇടയിൽ പോലും രജനികാന്തിന് കൈനിറയെ ആരാധകരുണ്ട്. തലൈവരുടെ 70ാം പിറന്നാളിനോട് അനുബന്ധിച്ച് ഒരു പഴയ സൗഹൃദകഥയാണ് ഇപ്പോൾ പുറം ലോകത്ത് എത്തുന്നത്. അന്തരിച്ച തെന്നിന്ത്യൻ ബോളിവുഡ് താരമായ ശ്രീദേവിയുമായി രജനികാന്തിന് അടുത്ത സൗഹൃദമായിരുന്നു. രജനി ചിത്രത്തിലൂടെയാണ് ശ്രീദേവി നായികയായി ചുവട് വെച്ചത്. ഈ ഒരൊറ്റ ചിത്രം കൊണ്ട് തന്നെ രജനിയും ശ്രീദേവിയും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു.

    രജനിയുമായുള്ള  സൗഹൃദം

    റാണഎന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും സിനിമ കോളങ്ങളിലും പ്രചരിക്കുന്നത്. രജനികാന്തിനോടുളള ശ്രീദേവിയുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എത്രത്തോളമാണെന്ന് ഈ സംഭവത്തിൽ നിന്ന് വ്യക്തമാണ്. സിനിമാ ചിത്രീകരണത്തിനിടയിൽ രജനികാന്തിന്റെ ആരോഗ്യനില മോശമാവുകയായിരുന്നു. തുടർന്ന് താരത്തെ അവിടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ന് നടന്റെ സ്ഥിതി അൽപം ഗുരുതരമായതോടെ സിംഗപൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇത് അടുത്ത സുഹൃത്തായ ശ്രീദേവിയെ വളരെയധികം വിഷമിപ്പിച്ചിരുന്നു.

    ഉപവാസം അനുഷ്ഠിച്ച്  സ്രീദേവി

    തന്റ ഉറ്റ സുഹൃത്തിന്റെ ആരോഗ്യത്തിനായി ശ്രീദേവി വ്രതം അനുഷ്ടിക്കുകയായിരുന്നു. 10ദിവസമായിരുന്നു നടി ഉപവാസം അനുഷ്ഠിച്ചത്. കൂടാതെ അന്ന പൂനെയിലെ സായി ബാബ ക്ഷേത്രവും അന്ന് നടി സന്ദർശിച്ചിരുന്നു. അന്ന് അത് ദേശീയ മാധ്യമങ്ങളിൽ വലിയ വാർത്ത പ്രധാന്യം നേടിയിരുന്നു. നടൻ രോഗശാന്തി നേടിയതിന് ശേഷമാണ് ശ്രീദേവി നോമ്പ് നോറ്റ കാര്യം പുറത്തറിയുന്നത്.നടന്റെ 70ാം പിറന്നാളിനോടനുബന്ധിച്ച് ആ പഴയ കഥ വീണ്ടും ചർച്ചയാവുകയാണ്.

    ഇന്ത്യൻ സിനിമയുടെ തലൈവരായി

    1975 ആഗസ്റ്റ് 18ന് റിലീസായ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു രജനികാന്ത് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. തുടക്കകാലത്ത് വില്ലൻ വേഷങ്ങളായിരുന്നു നടനെ തേടിയെത്തിയത്. എന്നാൽ പിന്നീട് ആ ട്രെന്റ് മാറുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ രജനി ആദ്യ കോളിവുഡ് സിനിമയുടേയും പിന്നീട് ഇന്ത്യൻ സിനിമയുടേയും തലൈവരായി മാറുകയായിരുന്നു. യുവാക്കളും കുടുംബ പ്രേകരും ഒരുപോലെ സ്റ്റൈൽ മന്നനെ നെഞ്ചിലേറ്റി.

    Recommended Video

    ആ ആഗ്രഹം സഫലമാക്കാതെ ശ്രീദേവി യാത്രയായെന്നു റാണി മുഖർജീ | Filmibeat Malayalam
    തലവരമാറിയ

    എസ് പി മുത്തുരാമൻ സംവിധാനം ചെയ്ത ഭുവാന ഒരു കേള്‍ക്കിവാരി എന്ന ചിത്രം രജനിയുടെ തലവര മാറ്റി മറിക്കുകയായിരുന്നു. കോളിവുഡിൽ മാത്രമല്ല നാല് ഭാഷകളിലും തന്റെ സാന്നിധ്യം അറിയിക്കുകയായിരുന്നു. നാന്‍ സിഗപ്പുമണിതന്‍, പഠിക്കാത്തവന്‍, വേലക്കാരന്‍, ധര്‍മ്മത്തിന്‍ തലൈവന്‍, നല്ലവനുക്ക് നല്ലവന്‍ എന്നിവയായിരുന്നു ഇക്കാലത്തെ രജനിയുടെ പ്രധാന ചിത്രങ്ങള്‍. 1988 അമേരിക്കന്‍ ചിത്രമായ ബ്ലഡ്സ്റ്റോണില്‍ ഇന്ത്യന്‍ ടാക്‌സി ഡ്രൈവറായും രജനി അഭിനയിച്ചു. 1978 ല്‍ ഐ വി ശശി സംവിധാനം ചെയ്ത അലാവുദ്ദീനും അത്ഭുതവിളക്കും എന്ന മലയാള ചിത്രത്തിലും രജനി അഭിനയിച്ചിട്ടുണ്ട്.

    Read more about: rajinikanth sridevi
    English summary
    Rajinikanth Birthday Special: When Sridevi Fasted Ten Days For Rajinikanth Good Health
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X