എന്റെ പിറന്നാള്‍ ആഘോഷിക്കേണ്ട, പകരം ആ തുക ചെന്നൈയ്ക്ക് നല്‍കൂ; രജനികാന്ത്
മെഗാസ്റ്റാര്‍ രജനികാന്തിന്റെ 64ാം പിറന്നാള്‍ ആഘോഷമാണ് ശനിയാഴ്ച. എന്നാല്‍ ഇത്തവണ തന്റെ പിറന്നാള്‍ ആഘോഷം വേണ്ടന്ന് വച്ചിരിക്കുകയാണ് താരം. ഒപ്പം തന്റെ ആരാധകരോടും പിറന്നാള്‍ ആഘോഷിക്കരുതെന്നും രജനികാന്ത് ആവശ്യപ്പെട്ടു. പിറന്നാള്‍ ആഘോഷിക്കുന്ന തുക ചെന്നൈയിലെ പ്രളയബാധിതര്‍ക്ക് നല്‍കനാണ് താരം ആവശ്യപ്പെട്ടത്.
രജനികാന്തിന്റെ 64ാം പിറന്നാള്‍ ദിനത്തില്‍ എന്തിരന്‍ ടൂ ന്റെ പ്രഖ്യാപനം ഉണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പ്രഖ്യാപനവും മാറ്റി വച്ചിരിക്കുന്നു. ഒരു മാസമായി തോരതെ പെയ്യുന്ന മഴയില്‍ ഒട്ടേറെ ആളുകളുടെ ജീവിന്‍ പൊലിഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ പിറന്നാള്‍ ആഘോഷിക്കുകയല്ല, ആരധകര്‍ കൈ കോര്‍ത്ത് തമിഴ് ജനതയെ സഹായിക്കുകയാണ് വേണ്ടതെന്നും രജനികാന്ത് പറഞ്ഞു.

സിനിമാ ലോകത്ത് നിന്നുള്ള നിരവധി പേര്‍ ചെന്നൈയ്ക്ക് സഹായവുമായി എത്തിയിരുന്നു. രജനികാന്ത് പത്ത് ലക്ഷം രൂപയാണ് നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് രജിനികാന്ത് നല്‍കിയിരിക്കുന്നത്. ശ്രീ രാഘവേന്ദ്ര ട്രസ്റ്റ് വഴിയാണ് രജനികാന്ത് തുക കൈമാറിയിരിക്കുന്നത്.
നിലവില്‍ പ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കബലി എന്ന ചിത്രത്തിലാണ് രജനികാന്ത്. ഗോവയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ നടക്കുന്നത്. ഗോവയിലെ ചിത്രീകരണത്തിന് ശേഷം ഹോങ്‌ഗോങ്, ബാങ്കോക്ക് എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക.


Click it and Unblock the Notifications











