twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരേയൊരു സൂപ്പര്‍സ്റ്റാര്‍! രജനീകാന്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കുടുംബവും ആരാധകരും

    By Midhun Raj
    |

    സിനിമാത്തിരക്കുകള്‍ക്കിടെ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ മറ്റൊരു പിറന്നാള്‍ കൂടി വന്നെത്തിയിരിക്കുകയാണ്. ആരാധകരുടെ പ്രിയപ്പെട്ട സൂപ്പര്‍ സ്റ്റാറിന്റെ 69ാം പിറന്നാള്‍ ദിനമാണിന്ന്. തലൈവര്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് സിനിമയിലെ സുഹുത്തുക്കളും ആരാധകരും ഒന്നടങ്കം രംഗത്തെത്തിയിരുന്നു. നാല് പതിറ്റാണ്ട് പിന്നിട്ട സിനിമ കരിയറിനിടെ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്.

    rajinikanthfamily

    ഇന്നും പഴയ ഊര്‍ജ്ജത്തോടെ സിനിമയില്‍ മുന്നേറുന്ന രജനിയുടെ എല്ലാ ചിത്രങ്ങള്‍ക്കായും ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. ഈ വര്‍ഷം പേട്ട ചിത്രത്തിലൂടെ വിന്റേജ് രജനീകാന്തിനെ എല്ലാവരും കണ്ടിരുന്നു. സൂപ്പര്‍ താരത്തിന്റെ ആരാധകര്‍ ഒന്നടങ്കം തിയ്യേറ്ററുകളില്‍ ആഘോഷിച്ചു കണ്ട ചിത്രം കൂടിയായിരുന്നു പേട്ട.

    ഷെയ്‌ന്റെ നിസഹകരണം തന്നെയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം! തുറന്നുപറഞ്ഞ് വെയില്‍ ക്യാമറാമാന്‍ഷെയ്‌ന്റെ നിസഹകരണം തന്നെയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം! തുറന്നുപറഞ്ഞ് വെയില്‍ ക്യാമറാമാന്‍

    പേട്ടയ്ക്ക് പിന്നാലെ തലൈവരുടെ ദര്‍ബാറിനായും വലിയ ആവേശത്തോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. തലൈവര്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് മക്കളായ ഐശ്വര്യയും സൗന്ദര്യയും എത്തിയിരുന്നു. എന്റെ ജീവിതത്തിന് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു സൗന്ദര്യ രജനീകാന്ത് കുറിച്ചത്. എന്റെ അച്ഛന്‍, എന്റെ എല്ലാമെല്ലാമാണ് അദ്ദേഹമെന്നും സൗന്ദര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ആ ഒരു ചിരി കാണാനായി ഞാന്‍ എപ്പോഴും ഫോളോ ചെയ്യും. ജന്മദിനാശംസകള്‍ അപ്പാ എന്നാണ് ഐശ്വര്യ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

    ഷെയ്ന്‍ നിഗവുമായി ഇനി ചര്‍ച്ചയ്ക്കില്ല! അമ്മ നിലപാട് വ്യക്തമാക്കട്ടെയെന്ന് നിര്‍മ്മാതാക്കള്‍ഷെയ്ന്‍ നിഗവുമായി ഇനി ചര്‍ച്ചയ്ക്കില്ല! അമ്മ നിലപാട് വ്യക്തമാക്കട്ടെയെന്ന് നിര്‍മ്മാതാക്കള്‍

    Read more about: rajinikanth
    English summary
    Rajinikanth Celebrating His 69th Birthday Today
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X