രജനികാന്തിന്റെ കുടുബത്തില്‍ ആഘോഷം തുടങ്ങി! കീരിടം വെച്ചിട്ടുള്ള സ്‌റ്റൈല്‍ മന്നന്റെ ചിത്രങ്ങള്‍

പ്രായമെത്രയായാലും തമിഴ് പ്രേക്ഷകരുടെ സ്റ്റൈല്‍ മന്നനാണ് രജനികാന്ത്. ഇക്കൊല്ലം പൊങ്കലിന് തിയറ്ററുകളിലേക്ക് എത്തിയ പേട്ട എന്ന ചിത്രത്തിലൂടെ ആരാധകരെ ത്രസിപ്പിക്കാന്‍ താരരാജാവിന് കഴിഞ്ഞിരുന്നു. 68 വയസുകാരനായ താരം ഇപ്പോഴും ആക്ഷന്‍ നായകനായി തിളങ്ങി നില്‍ക്കുകയാണ്. എന്നാല്‍ ആരാധകര്‍ കാത്തിരിക്കുന്നത് ഡിസംബര്‍ പന്ത്രണ്ടിന് വേണ്ടിയാണ്.

rajinikanth

രജനികാന്തിന്റെ പിറന്നാള്‍ ദിനമാണ് ഡിസംബര്‍ പന്ത്രണ്ട്. അന്ന് തമിഴ്‌നാട്ടില്‍ വലിയ ആഘോഷങ്ങളാണ് ആരാധകര്‍ ഒരുക്കിയിരിക്കുന്നത്. ഒരാഴ്ച മുന്‍പായി പലവിധത്തിലുള്ള ആഘോഷങ്ങളും നടന്ന് കൊണ്ടിരിക്കുകയാണ്. അതില്‍ ശ്രദ്ധേയം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ചിത്രങ്ങളാണ്. രജനികാന്തും ഭാര്യ ലതയും വിവാഹ വസ്ത്രത്തില്‍ പൂമലയൊക്കെ ഇട്ട് ഇരിക്കുന്ന ചിത്രങ്ങളാണ് വന്നത്.

വെള്ള കസവ് മുണ്ടും ഷര്‍ട്ടുമായിരുന്നു രജനികാന്തിന്റെ വേഷം. മഞ്ഞ നിറമുള്ള പട്ട് സാരിയില്‍ ലതയുമെത്തി. ഇരുവരും വീണ്ടും വിവാഹം കഴിച്ചോ എന്ന സംശയമായിരുന്നു ആരാധകര്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ പിറന്നാളിന് മുന്നോടിയായിട്ടുള്ള ആഘോഷ ചിത്രങ്ങളായിരുന്നു വൈറലായത്. തലയില്‍ കീരിടം വെച്ചിരിക്കുന്ന ചിത്രങ്ങള്‍ പൂജ കര്‍മ്മങ്ങള്‍ക്കിടെയുള്ളതായിരുന്നു. മരുമകന്‍ ധനുഷും മകള്‍ ഐശ്വര്യയുമെല്ലാം ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X