തേടി നടന്നിട്ടും രജനികാന്തിന് കണ്ടെത്താനാകാത്ത പെണ്‍കുട്ടി! പഴയ നിമ്മി എവിടെയാണ്? വൈറലാവുന്ന കഥയിങ്ങനെ

സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായ വേട്ടയാന്‍ തിയേറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തുകയാണ്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നിരവധി വിശേഷങ്ങളും പുറത്തുവന്നു. അതില്‍ രജനികാന്ത് നടനാവുന്നതിനു മുന്നേയുള്ള ജീവിതത്തെ കുറിച്ചുള്ള കഥകളുമുണ്ട്. സിനിമയ്ക്ക് മുന്‍പ് ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന രജനികാന്തിന്റെ കുറിച്ച് പലര്‍ക്കും അറിയാം. അന്ന് ശിവാജി റാവു എന്ന പേരിലാണ് താരം അറിയപ്പെട്ടിരുന്നത്.

കൂടെ ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകരും കൂട്ടുകാരുമൊക്കെ ചേര്‍ന്നാണ് രജനികാന്തിനെ അഭിനയത്തിലേക്ക് തള്ളിവിടുന്നത്. കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. അന്ന് നടന്‍ പ്രണയിച്ചിരുന്ന ആ കുട്ടിയെ കുറിച്ച് പിന്നീട് യാതൊരു വിവരവും ഇല്ലാതായി. ഇന്നും രജനികാന്തിന് കണ്ടെത്താന്‍ കഴിയാതെ അന്വേഷിച്ച് നടക്കുന്നവരില്‍ ഒരാള്‍ ആ കുട്ടിയാണ്. ഇതിന് പിന്നിലെ കഥ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.

rajinikanth

ലോകം മുഴുവന്‍ രജനികാന്തിനെ തിരയുമ്പോള്‍ രജനി തിരയുന്നതും എന്നാല്‍ ഇതുവരെ കണ്ടെത്താത്ത ഒരാളുണ്ട്. നിമ്മി എന്ന് വിളിക്കുന്ന നിര്‍മലയാണ് അത്. രജനികാന്ത് ബസ് കണ്ടക്ടറായി ജോലി നോക്കുന്ന കാലത്താണ് ബെംഗ്ലൂരിവില്‍ വച്ച് നിര്‍മല എന്ന പെണ്‍കുട്ടിയെ പരിചയപ്പെടുത്തുന്നത്. അന്ന് അദ്ദേഹത്തിന്റെ പേര് ശിവാജി റാവു എന്നാണ്.

അക്കാലത്ത് ബസ്സുകളില്‍ പിന്‍വാതിലിലൂടെ ആള്‍ക്കാരെ കയറ്റുകയും മുന്‍ വാതിലിലൂടെ ഇറക്കുകയും ചെയ്യും. അതായിരുന്നു പതിവ്. എന്നാല്‍ ഒരു ദിവസം ഒരു പെണ്‍കുട്ടി മുന്‍വാതില്‍ വഴി കയറാന്‍ എത്തി. ശിവാജി അവരെ തടഞ്ഞെങ്കിലും അദ്ദേഹത്തിന്റെ കൈ തട്ടിമാറ്റി അവള്‍ ബസ്സിനുള്ളില്‍ കയറി. ആദ്യം വഴക്കിട്ടെങ്കിലും പിന്നീടവര്‍ക്കിടയില്‍ പ്രണയമായി വളര്‍ന്നു.

rajinikanth

അന്ന് എംബിബിഎസിന് പഠിച്ചിരുന്ന അവളുടെ പേര് നിര്‍മല എന്നായിരുന്നു. ശിവാജി അവരെ നിമ്മി എന്ന് വിളിച്ചു. ആ സമയത്ത് ശിവാജി നാടകങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ഒരു ദിവസം തന്റെ നാടകം കാണാന്‍ നിമ്മിയെയും ക്ഷണിച്ചു. നാടകത്തിലെ പ്രകടനം കണ്ട് അത്ഭുതപ്പെട്ട നിമ്മി നിങ്ങള്‍ നാട് മുഴുവന്‍ അറിയപ്പെടുന്ന നടനാകുമെന്ന് പറഞ്ഞിരുന്നു.

മാത്രമല്ല ശിവാജി ഒരു അഭിനേതാവായി കാണാനും അവര്‍ ആഗ്രഹിച്ചു. ചെന്നൈ അഡയാര്‍ ഫിലിം ഇന്‍സ്റ്റ്യൂട്ടിലേക്ക് ശിവാജി അറിയാതെ അപേക്ഷ അയച്ചതും നിമ്മിയായിരുന്നു. നിമ്മിയുടെയും സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ശിവാജി ചെന്നൈയ്ക്ക് വണ്ടി കയറുന്നത്. പിന്നീട് അത് ഒരു ചരിത്രമായി മാറുന്ന നിലയിലേക്ക് എത്തുകയും ചെയ്തു.

രജനികാന്ത് അഭിനയത്തില്‍ തിരക്കിലായ ശേഷമുള്ള ആദ്യ നാളുകളില്‍ നിമ്മിയുടെ കത്തുകള്‍ ലഭിച്ചെങ്കിലും പിന്നീട് യാതൊരു വിവരവുമില്ലാതായി. ഒരിക്കല്‍ ബാംഗ്ലൂരില്‍ വന്നപ്പോള്‍ നിമ്മിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. അവര്‍ താമസിച്ചിരുന്ന സ്ഥലം തേടി ചെന്നപ്പോഴാണ് നിമ്മിയും കുടുംബവും അവിടെ നിന്നും താമസം മാറിയെന്ന് അറിയുന്നത്. എന്നാല്‍ എങ്ങോട്ടാണ് അവര്‍ പോയതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ബാംഗ്ലൂരിലെ പലയിടങ്ങളിലും തേടി നടന്നെങ്കിലും ഇന്നും നിമ്മിയെ കണ്ടെത്താന്‍ രജനികാന്തിന് സാധിച്ചില്ല.

Read more about: rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X