ദര്‍ബാറിന്റെ ചിത്രങ്ങള്‍ ലീക്കായതില്‍ നിര്‍മ്മാതാക്കള്‍ക്ക് അതൃപ്തി! സെറ്റില്‍ കടുത്ത നിയന്ത്രണം
സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ദര്‍ബാര്‍. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ഇത്തവണ തലൈവരുടെ നായികാ വേഷത്തില്‍ എത്തുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോകളുമെല്ലാം നേരത്തെ വൈറലായിരുന്നു.
ദര്‍ബാര്‍ ലൊക്കേഷനില്‍ രജനിയും നയന്‍സും നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു ആരാധകര്‍ ഏറ്റെടുത്തത്. തുടര്‍ന്ന് രജനിക്കൊപ്പം നിവേദ തോമസും യോഗി ബാബുവും ഉള്‍പ്പെടുന്ന ഒരു വീഡിയോയും ദര്‍ബാറിന്റെതായി പുറത്തിറങ്ങിയിരുന്നു. അതേസമയം സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതില്‍ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ്.

ഷൂട്ടിംഗിന്റെ തുടക്കത്തില്‍ തന്നെ ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങള്‍ ഒന്നൊന്നായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതാണ് നിര്‍മ്മാതാക്കളെ പ്രകോപിപ്പിച്ചത്. ആയതിനാല്‍ ഇനി മുതല്‍ മാധ്യമങ്ങള്‍ക്കും പുറത്തുനിന്നുളളവര്‍ക്കും സിനിമയുടെ ലൊക്കേഷനില്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
ഏആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പോലീസ് ഓഫീസറായും സാമൂഹ്യ പ്രവര്‍ത്തകനായുമാണ് രജനീകാന്ത് എത്തുന്നത്. സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്നു. അടുത്ത വര്‍ഷം പൊങ്കല്‍ സമയത്തായിരിക്കും ദര്‍ബാര്‍ തിയ്യേറ്ററുകളിലേക്ക് എത്തുക.


Click it and Unblock the Notifications











