പുലിയെക്കുറിച്ച് രജനികാന്ത് പറഞ്ഞതിങ്ങനെ, എന്നാലും ഇത്രയ്ക്ക് വേണ്ടായിരുന്നു

By Sruthi K M

പുലി എന്ന വിജയ് ചിത്രം എലിയായാല്‍ എന്താ കുഴപ്പം, ബാഹുബലിയുടെ കളക്ഷന്‍ റെക്കോര്‍ഡ് പോലും മറികടന്നില്ലേ. അതുമാത്രമല്ല, തമിഴ് മന്നനും പുലി പെരുത്തിഷ്ടായി. ഇതില്‍ കൂടുതല്‍ വിജയ്ക്ക് ഇനി എന്താ വേണ്ടത്. ആരാധകര്‍ക്കിടയില്‍ മാത്രമേ പുലി പരാജയപ്പെട്ടിട്ടുള്ളൂ എന്നു പറഞ്ഞപ്പോള്‍ സിനിമാ മേഖലയിലുള്ളവരെല്ലാം പുലിയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു.

സിനിമാ പ്രവര്‍ത്തകരുടെ നല്ല അഭിപ്രായങ്ങള്‍ കേട്ടതോടെ വിജയുടെ മനസ്സും ഒന്നു തണുത്തു. കാരണം, മറ്റൊന്നുമല്ല പുലിക്ക് അത്രമാത്രം വിമര്‍ശനങ്ങളും പരിഹാസങ്ങളും ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയ പുലിയെ എലിയാക്കി പരിഹസിച്ച് കൊല്ലുകയാണുണ്ടായത്. ആരാധകരെ വെറുപ്പിച്ച് കൊന്ന ചിത്രമാണ് പുലി എന്നാണ് റിപ്പോര്‍ട്ട് വന്നത്. പ്രേക്ഷകര്‍ ചിത്രം പകുതിക്കു നിര്‍ത്തി തിയറ്ററില്‍ നിന്നും സ്ഥലം വിട്ടു.

ഇത്രയൊക്കെ ഉണ്ടായിട്ടും തമിഴ് സിനിമാ പ്രവര്‍ത്തകരില്‍ മിക്കവര്‍ക്കും പുലി ഇഷ്ട സിനിമകളിലൊന്നായി മാറി എന്നതാണ് രസകരമായ ഒരു കാര്യം. ഇപ്പോഴിതാ രജനികാന്തും പുലി നല്ല സിനിമയാണെന്ന് പറഞ്ഞു. പുലിയെക്കുറിച്ച് രജനികാന്ത് പറഞ്ഞതൊക്കെ കേട്ടാല്‍ സിനിമ കണ്ട ആരാധകര്‍ മൂക്കത്ത് വിരല്‍വെക്കും എന്നു ഉറപ്പാണ്.

പുലിയെക്കുറിച്ച് രജനികാന്ത് പറയുന്നതിങ്ങനെ

പുലിയെക്കുറിച്ച് രജനികാന്ത് പറഞ്ഞതിങ്ങനെ, എന്നാലും ഇത്രയ്ക്ക് വേണ്ടായിരുന്നു

രജനികാന്തിനു വേണ്ടി പുലി തിയറ്ററില്‍ പ്രത്യേക പ്രദര്‍ശനമാണ് ഏര്‍പ്പെടുത്തിയത്. സിനിമ കണ്ട രജനി വിജയ്‌യുടെ അഭിനയത്തെക്കുറിച്ച് വാ തോരാതെ പറഞ്ഞു. ഇത്തരമൊരു സിനിമ ഒരുക്കിയ ഇതിന്റെ അണിയറ പ്രവര്‍ത്തകരെയും രജനി അഭിനന്ദിച്ചു.

ഹോളിവുഡ് ചിത്രം പോലെ

പുലിയെക്കുറിച്ച് രജനികാന്ത് പറഞ്ഞതിങ്ങനെ, എന്നാലും ഇത്രയ്ക്ക് വേണ്ടായിരുന്നു

എങ്കിലും ഇത്രയ്ക്ക് വേണ്ടായിരുന്നു. പുലി എന്ന ചിത്രം ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ചിത്രമാണെന്നും രജനി പറയുകയുണ്ടായി. ആരാധകര്‍ ഇതെങ്ങനെ കേട്ട് സഹിക്കും.

എല്ലാവരും കാണണം

പുലിയെക്കുറിച്ച് രജനികാന്ത് പറഞ്ഞതിങ്ങനെ, എന്നാലും ഇത്രയ്ക്ക് വേണ്ടായിരുന്നു

പുലി നല്ലൊരു എന്റര്‍ടൈമെന്റ് ചിത്രമാണെന്നും രജനികാന്ത് പറഞ്ഞു. കുടുംബസമേതം എല്ലാവരും സിനിമ കാണണമെന്നും അദ്ദേഹം പറഞ്ഞു.

ജയംരവി പറഞ്ഞതിങ്ങനെ

പുലിയെക്കുറിച്ച് രജനികാന്ത് പറഞ്ഞതിങ്ങനെ, എന്നാലും ഇത്രയ്ക്ക് വേണ്ടായിരുന്നു

തമിഴ് സിനിമയില് പുതിയ ശൈലി പരിചയപ്പെടുത്തിയ സിനിമയാണ് പുലി എന്നാണ് നടന്‍ ജയംരവി പറഞ്ഞത്.

ലിങ്കു സ്വാമിയുടെ അഭിപ്രായം

പുലിയെക്കുറിച്ച് രജനികാന്ത് പറഞ്ഞതിങ്ങനെ, എന്നാലും ഇത്രയ്ക്ക് വേണ്ടായിരുന്നു

ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഒട്ടേറെ സിനിമകള്‍ വിജയ് ചെയ്തിട്ടുണ്ട്. പക്ഷേ അവയൊന്നും എല്ലാ പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തിയിട്ടില്ല. എന്നാല്‍ പുലി നല്ലൊരു ചിത്രമാണ്. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ഇനിയും ചെയ്യണമെന്നാണ് ലിങ്കു സ്വാമി പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X