യാസിനെന്ന ഏഴു വയസുകാരനെ തേടി രജിനി ഈറോഡിലെത്തി!! താരത്തിന്റെ വക ഉഗ്രൻ സമ്മാനവും

യാസിന് 50000 രൂപ അടങ്ങിയ ഒരു ബാഗ് കളഞ്ഞു കിട്ടിയിരുന്നു

ഈറോഡ് സ്വദേശിയായ യാസിനെന്ന ഏഴ് വയസുകാരനെ കാണാൻ തമിഴ് സൂപ്പർസ്റ്റാർ സ്റ്റൈൽ മന്നൻ രജിനികാന്ത് നേരിട്ടെത്തി. താരം വെറുതെയല്ല യാസിനെ കാണാൻ എത്തിയത്. അതിനൊരു കാരണമുണ്ട്. യാസിൻ എന്ന ബാലന്റെ സത്യസന്ധ്യതയാണ് രജിനിയെ ഈറോഡ് വരെ എത്തിച്ചത്.

rajanikanth

കഴിഞ്ഞ ദിവസം സ്കൂളിൽ പോകും വഴി യാസിന് 50000 രൂപ അടങ്ങിയ ഒരു ബാഗ് കളഞ്ഞു കിട്ടിയിരുന്നു. ഈ ബാഗ് പണവും സ്കൂൾ അധികൃതർ വഴി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഈ സത്യസന്ധതയെ നേരിട്ട് അഭിനന്ദിക്കാണ് രജനി യാസിനെ കാണാൻ നേരിട്ടെത്തിയത്. ഒരു പാവപ്പെട്ട കുടുംബത്തിലുള്ള യാസിൻ പണം തന്റേതല്ലെന്ന് മനസിലാക്കി പണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത് തന്റെ മനസിനെ വല്ലാതെ സ്പർശിച്ചെന്നും രജനി പറഞ്ഞു.

യാസിന്റെ സത്യസന്ധതയിൽ ആകൃഷ്ടനായ രജനി കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുത്തിട്ടുണ്ട്. യാസിനു എന്തു വേണമെങ്കിലും പഠിക്കാമെന്നും താൻ പഠിപ്പിക്കുകയും ചെയ്യുമെന്നും രജനി പറ‍്ഞു. തന്റെ മകനായി തന്നെയാണ് കുട്ടിയേയും കാണുന്നതെന്നും രജനി കൂട്ടിച്ചേർത്തു. ഈ കഴിഞ്ഞ ബുധനാഴ്ചയാണ് രണ്ടാം ക്ലാസ് വിദ്യാർഥിയായ യാസിന് പണമടങ്ഹുന്ന ബാഗ് ലഭിച്ചത്. ഇത് ഉടൻ തന്നെ ക്ലാസ് ടിച്ചറെ അറിയിക്കുകയും പിന്നീട് ബാഗ് പോലീസിനെ ഏൽപ്പിക്കുകയുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X