twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാഹുബലി ആദ്യം രജനീകാന്ത് കാണണം: അനുഷ്‌ക ഷെട്ടി

    By Mithra Nair
    |

    സുപ്പര്‍സ്റ്റാര്‍ രജനീകാന്ത് വേണം തന്റെ ചിത്രം ബാഹുബലി ആദ്യമായി കാണാനെന്ന് തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക ഷെട്ടിയ്ക്ക് ആഗ്രഹം. അനുഷ്‌ക ഷെട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ബാഹുബലി റിലീസിന് ഒരുങ്ങുകയാണ്.

    ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണ് രജനീകാന്ത്. ഇന്ത്യന്‍ സിനിമകളെ ആഗോള മാര്‍ക്കറ്റില്‍ എത്തിച്ചതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിക്കുന്ന വ്യക്തിയായ അദ്ദേഹം തന്നെയാകാണം തങ്ങളുടെ ചിത്രം ആദ്യമായി കാണേണ്ടതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് താരം പറഞ്ഞത്.

    anushka-shetty

    ബാഹുബലി എന്ന ഇതിഹാസചിത്രം രണ്ട് ഭാഗങ്ങളിലായാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി പതിപ്പുകള്‍ ജൂലൈ 10ന് പുറത്തിറക്കും.

    അനുഷ്‌കയോടൊപ്പം തമന്നയും ഈ ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ഈ ചിത്രം വളരെയധികം പ്രതീക്ഷയോടെയാണ് റിലീസ് ചെയ്യുന്നത്, ഇന്ത്യന്‍ സിനിമയില്‍ ഇതു വരെ പുറത്തിറങ്ങിയതില്‍ ഏറ്റവും ചെലവേറിയ ചിത്രമാണിത്.

    English summary
    Actress Anushka Shetty says she didn't seek the help of a body double for the action sequences in upcoming Telugu action-drama 'Bahubali' as she wanted the scenes to be as authentic as possible.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X