For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അങ്ങയുടെ ശബ്ദവും ഓർമകളും എന്നോടൊപ്പം എന്നെന്നും ജീവിക്കും, മിസ് ചെയ്യുന്നെന്ന് രജനികാന്ത്

  |

  എസ് പി ബാലസുബ്രമണ്യന്റെ വേർപാട് ഇനിയും വിശ്വസിക്കാനായിട്ടില്ല ആരാധകർക്കും സഹപ്രവർത്തകർക്കും. പലർക്കും വാക്കുകൾ കിട്ടാത്ത അവസ്ഥയാണിപ്പോൾ .വലിയൊരു ശൂന്യത അവശേഷിപ്പിച്ചു കൊണ്ടാണ് പ്രിയഗായകൻ ഭൂമിയിൽ നിന്ന് വിട പറഞ്ഞിരിക്കുന്നത്. മലയാളം, തമഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ 16 ഇന്ത്യൻ ഭാഷകളിലായി 40,000 ൽ അധികം ഗാനങ്ങളാണ് എസ്പിബി ആലപിച്ചിരിക്കുന്നത്.

  spb

  ഇന്ത്യൻ സിനിമയിലെ ഭൂരിഭാഗം സൂപ്പർ താരങ്ങളും ഗാനങ്ങളുടെ ശബ്ദമായിരുന്നു എസ്പിബി. ഇപ്പോഴിത പ്രിയഗായകനെ കുറിച്ച് രജനികാന്ത്. രാജനിയുടെ മിക്ക സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് പിന്നിലും എസ്പിയുടെ അതിമനോഹരമായ ശബ്ദം തന്നെയായിരുന്നു. ബാലു സർ ... കഴിഞ്ഞ കുറെ വർഷങ്ങളായി നിങ്ങളായിരുന്നു എന്റെ ശബ്ദം.അങ്ങയുടെ ശബ്ദവും ഓർമകളും എന്നോടൊപ്പം എന്നെന്നും ജീവിക്കും. ഞാനങ്ങയെ ഒരുപാട് മിസ് ചെയ്യുന്നു." എസ്.പി ബാലസുബ്രഹ്മണ്യത്തിന് ആദരാഞ്ജലികൾ നേർന്ന് രജനികാന്ത് ട്വിറ്ററിൽ കുറിച്ചു. ഒരു വീഡിയോയ്ക്കൊപ്പമായിരുന്നു താരത്തിന്റെ ഹൃദയ സ്പർശിയായ വാക്കുകൾ.

  രജനി ചിത്രങ്ങളിലെ ഗാനങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. പ്രേക്ഷകരെ ഇളക്കി മറിച്ച ഗാനങ്ങൾക്ക് പിന്നിൽ എസ് പി ബി എന്ന ഗായകന്റെ മാജിക്കൽ ശബ്ദമായിരുന്നു. ദളപതി ,അണ്ണാമലൈ,ബാഷ,പടയപ്പ,അരുണാചലം, ശിവജി തുടങ്ങി പേട്ടയും ദര്‍ബാറും എന്നിങ്ങനെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്.

  രജനിയുടെ മാത്രമല്ല കമൽഹാസൻ ചിത്രങ്ങളിലും ശബ്ദമായിരുന്നത് എസ്പിബി തന്നെയായിരുന്നു, പ്രിയ അണ്ണയ്യയുടെ ശബ്ദത്തിന് ചുണ്ടനക്കാൻ കഴിഞ്ഞ ഭാ​ഗ്യമായിട്ടാണ് ഉലക നായകൻ കരുതുന്നത്. "ജീവിതകാലത്ത് സ്വന്തം കഴിവുകളെ ഉചിതമായി ആഘോഷിക്കുന്ന, അംഗീകാരങ്ങളും പ്രശസ്തിയും ലഭിക്കുന്ന വളരെ മികച്ച ചില കലാകാരന്മാരുണ്ട്. എസ്.പി ബാലസുബ്രഹ്മണ്യം അക്കൂട്ടത്തിൽ ഒരാളായിരുന്നു. അദ്ദേഹം പാടിയ നിരവധി ​ഗാനങ്ങൾക്ക് വെള്ളിത്തിരയിൽ അഭിനയിക്കാനുള്ള ഭാ​ഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. ഒരുപാട് ഭാഷകളിൽ, നാല് തലമുകളിലെ നായകന്മാരുടെ ശബ്ദമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പാരമ്പര്യം ഇനി വരുന്ന ഏഴു തലമുറകളാലും ഓർമ്മിക്കപ്പെടും"... കമൽഹാസൻ പറയുന്നു.

  കഴിഞ്ഞ ആഗസ്റ്റ് 5 ന് ആയിരുന്നു കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് എസ് പിബിയെ ചെന്നൈയിലെ സ്വകാര്യാശുപത്രിൽ പ്രവേശിപ്പിച്ചത്. പ്രിയ ഗായകൻ തന്നെയാണ് തനിക്ക് കൊവിഡ് പോസിറ്റീവായത് പ്രേക്ഷകരോട് പങ്കുവെച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും അന്ന് അദ്ദേഹ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു. എന്നാൽ ആ ഒരാഴ്ചയ്ക്ക് ശേഷം ഓഗസ്റ്റ് 14 ന് എസ്പിബിയുടെ നില വഷളാവുകയായിരുന്നു. തുടർന്ന് വെന്‍റിലേറ്ററിലേക്കും മാറ്റുകയും ചെയ്തിരുന്നു. സെപ്റ്റംബർ 4 ന് കൊവിഡ് നെഗറ്റീവായിരുന്നു. എങ്കിലും ആരോഗ്യനില പൂർണ്ണമായും മെച്ചമാവാത്തതിനെ തുടർന്ന് വെന്‍റിലേറ്ററില്‍ തന്നെ തുടരുകയായിരുന്നു.

  40,000 പാട്ടുകള്‍, ഒരു ദിവസം 21 വരെ, ഗിന്നസ് റെക്കോര്‍ഡും

  എസ് പി ബി തിരിച്ചുവരവിന്‍റെ പാതയിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വരവെയായിരുന്നു ഇന്നലെ വീണ്ടും ആരോഗ്യനില വഷളായത്. ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇന്ന് രാവിലെ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ച് സ്ഥിതി കൂടുതൽ വഷളാവുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു വിയോഗം

  English summary
  Rajinikanth Heart Touching Words About S. P. Balasubrahmanyam Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X