»   » കമല്‍ ഹാസനോടുള്ള സ്‌നേഹം, കബാലിയുടെ സ്‌പെഷ്യല്‍ ഷോകള്‍ വേണ്ടന്ന് വച്ചു

കമല്‍ ഹാസനോടുള്ള സ്‌നേഹം, കബാലിയുടെ സ്‌പെഷ്യല്‍ ഷോകള്‍ വേണ്ടന്ന് വച്ചു

By: Sanviya
Subscribe to Filmibeat Malayalam

കബാലിയുടെ സ്‌പെഷ്യല്‍ ഷോകള്‍ വേണ്ടന്ന് വച്ചു. കമല്‍ ഹാസന്‍ കാലിന് പരിക്കേറ്റ് ചികിത്സയിലായതിനാലാണ് ചിത്രത്തിന്റെ സ്‌പെഷ്യല്‍ ഷോകള്‍ വേണ്ടന്ന് വച്ചതെന്നാണ് അറിയുന്നത്. കമല്‍ ഹാസനും കുടുംബംഗങ്ങള്‍ക്കും വേണ്ടി നടത്താനിരുന്ന ഷോയാണ് ഇപ്പോള്‍ വേണ്ടന്ന് വച്ചത്.

Read Also: കബാലി മമ്മൂട്ടിയുടെ കസബയ്ക്ക് ഭീഷണിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍

ജൂലൈ 13നാണ് കമല്‍ ഹാസന്‍ കാലിന് പരിക്ക് പറ്റി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രജനികാന്ത് ചിത്രമായ കോച്ചടൈയാന്‍ എന്ന ചിത്രത്തിന്റെ റിലീസിനും കമല്‍ ഹാസനും കുടുംബത്തിനും സ്‌പെഷ്യല്‍ ഷോ ഏര്‍പ്പെടുത്തിയിരുന്നു. രജനികാന്തിന്റെ മകള്‍ സൗന്ദര്യ സംവിധാനം ചെയ്ത ചിത്രമായിരുന്നു കോച്ചടൈയാന്‍.

rajini-kamal

കബാലി കണ്ട ശേഷം കമല്‍ ഹാസന്റെ അഭിപ്രായം അറിയാന്‍ കാത്തിരിക്കുകയായിരുന്നു രജനികാന്തെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നു. കമല്‍ ഹാസന്‍ സുഖം പ്രാപിച്ചതിന് ശേഷം സ്‌പെഷ്യല്‍ ഷോകള്‍ വീണ്ടും നടത്താനാണ് ടീമിന്റെ ഇപ്പോഴത്തെ തീരുമാനം.

English summary
Rajinikanth holds 'Kabali' special screening for Kamal Haasan?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam