ലിംഗയുടെ നഷ്ടം നികത്താന്‍ രജനികാന്ത് പ്രതിഫല തുക നല്‍കും

By Gokul

ചെന്നൈ: സൂപ്പര്‍ഹിറ്റ് വിജയം പ്രതീക്ഷിച്ചിറങ്ങിയ ലിംഗയുടെ നഷ്ടം നികത്താന്‍ സൂപ്പര്‍താരം രജനികാന്ത് പ്രതിഫല തുക നല്‍കുന്നു. വിതരണക്കാരും നിര്‍മാതാക്കളും തമ്മിലുള്ള സമരം അതിരുകടക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് പ്രതിഫലത്തുകയില്‍ നിന്നും വലിയൊരു പങ്ക് നഷ്ടം നികത്താന്‍ തരാമെന്ന് രജനികാന്ത് വാഗ്ദാനം ചെയ്തത്.

വിവിധ ജില്ലകളില്‍ വിതരണം ഏറ്റെടുത്തവര്‍ക്ക് വന്‍ നഷ്ടമാണ് നേരിട്ടതെന്ന് കാട്ടി സമരത്തിനൊരുങ്ങുകയായിരുന്നു. ഈ സാഹചര്യത്തിനാണ് രജനികാന്ത് പ്രശ്‌നത്തില്‍ നേരിട്ട് ഇടപെട്ടത്. രജനി ഇടപെടണമെന്ന് വിതരണക്കാരും ആവശ്യപ്പെട്ടിരുന്നു. സമരം ഒത്തുതീര്‍ക്കാന്‍ മിഴ്‌നാട്ടിലെ മുതിര്‍ന്ന ചലച്ചിത്രവിതരണക്കാരനായ തിരുപ്പൂര്‍ സുബ്രഹ്മണ്യനെ രജനി നിയോഗിച്ചു.

lingaa-rajini-latest-still

എല്ലാ വിതരണക്കാരുമായി സുബ്രഹ്മണ്യന്‍ ബന്ധപ്പെട്ടുകഴിഞ്ഞതായാണ് വിവരം. ഇതാദ്യമായല്ല തന്റെ സിനിമ പരാജയപ്പെടുമ്പോള്‍ രജനി സഹായവുമായെത്തുന്നത്. കുസേലന്‍, ബാബ എന്നീ ചിത്രങ്ങള്‍ പ്രേക്ഷകര്‍ കൈയ്യൊഴിഞ്ഞപ്പോള്‍ വിതരണക്കാരെ സഹായിച്ച ചരിത്രം അദ്ദേഹത്തിനുണ്ട്. അന്നും പ്രശ്‌നങ്ങളില്‍ ഇടനിലക്കാരനായെത്തിയത് തിരുപ്പൂര്‍ സുബ്രഹ്മണ്യന്‍ തന്നെയായിരുന്നു.

ട്രിച്ചി, തഞ്ചാവൂര്‍ ജില്ലകളില്‍ 8 കോടി രൂപയ്ക്ക് വിതരണാവകാശം നേടിയ കമ്പനി, തങ്ങളെ, ചപ്പോക്കിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലോ വല്ലുവര്‍ കോട്ടത്ത് വെച്ചോ സമരം ചെയ്യാന്‍ അനുവദിക്കണമെന്നുകാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, സമരം ഒത്തുതീര്‍പ്പാക്കാനോ പണം നല്‍കാനോ നിര്‍മാതാവ് ഒരുക്കമായിരുന്നില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X