ഞാൻ നീതിയുടെ കരമാണ്, എന്റെ വാളാണ് സന്ദേശവാഹകൻ! പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിച്ച് ദർബാർ

തെന്നിന്ത്യൻ സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദർബാർ. മുരുകദോസ്- രജനി കാന്ത് കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന ചിത്രം ജനുവരി 9 നാണ് തിയേറ്ററുകളിൽ എത്തുന്നത്. റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ.നീതിയുടെ കരമാണ്, എന്റെ വാളാണ് സന്ദേശവാഹകൻ എന്നുള്ള അടിക്കുറുപ്പോടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

 darbar

വർഷങ്ങൾക്ക് ശേഷം രജനി പോലീസ് ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് ദർബാർ. പുതിയ പോസ്റ്ററിൽ താരത്തിന്റെ ആക്ഷൻ രംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2 മണിക്കൂർ 39 മിനിറ്റ് 28 സെക്കൻഡ് ദൈർഘ്യമുളള ചിത്രത്തിന് യു‌‌/എ സർട്ടിഫിക്കാറ്റാണ് ലഭിച്ചിരിക്കുന്നത്. ഒരു ആക്ഷൻ ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രമായിരിക്കും ദർബാർ.

ആദിത്യ അരുണാസലം എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് രജനി ചിത്രത്തിൽ എത്തുന്നത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം. കേവലം ഒരു പോലീസ് ചിത്രമല്ല ദർബാർ, പകരം കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ത്രില്ലർ ചിത്രമായിരിക്കും. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം രജനിയുടെ നായികയായി നയൻതാര എത്തുന്നു എന്നുളള പ്രത്യേകതയും ചിത്രത്തിനുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X