രജനികാന്ത്-നയൻസ് ചിത്രത്തിൽ കല്ലേ‌റ്!! കാരണം ഇത്... ചിത്രീകരണം തടസപ്പെട്ടു

സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ പുതിയ ചിത്രത്തിൽ കല്ലേറ്. തുടർന്ന് ഷൂട്ടിങ് തടസപ്പെട്ടു. രജനി-നയൻസ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ദർബാറിന്റെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു കല്ലേറ് നടന്നത്. ഷൂട്ടിങ് നടക്കുന്ന കോളേജിൽ സിനിമാ ചിത്രീകരണത്തിന് കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇചിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ കല്ലെറിയുകയായിരുന്നു.

rajanikanth-nayan

ഷൂട്ടിങ്ങിനിടയിൽ ചിത്രങ്ങളും ദൃശ്യങ്ങളും മൊബൈലിൽ പകർത്തരുതെന്ന് അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് കർശന നിർദ്ദേശമുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ കെട്ടിടങ്ങളുടെ മ‌ുകളിൽ കയറി നിന്ന് കല്ലെറിഞ്ഞു. ഇതിൽ ചിലത് അണിയറ പ്രവർത്തകരുടെ ശരീരത്ത് വീണിരുന്നു. ഇതോട് സംവിധായകൻ മുരുകദേസ് കോളേജ് അധികൃതരോട് പരാതിപ്പെടുകയും ചെയ്തിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ് കോളേജിൽ നിന്ന് മാറ്റാൻ അണിയറപ്രവർത്തകർ ആലോചിക്കുന്നുണ്ട്. രജനികാന്ത് പോലീസ് വേഷത്തിൽ എത്തുന്ന ഈ ചിത്രം താരത്തിന്റെ 167 മത്തെ ചിത്രം കൂടിയാണ്. കൂടാതെ രജനി-മുരുകദോസ് കൂട്ട്കെട്ടിൽ പിറക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.ഒരു ഇടവേളയ്ക്ക് ശേഷം രജനിക്കൊപ്പം നയൻസ് പ്രത്യക്ഷപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X