ചിത്രത്തിന്റെ വിജയത്തിനു പിന്നിൽ താനല്ല!! എല്ലാ ക്രെഡിറ്റും അവർക്കാണ്, പേട്ടയെ കുറിച്ച് രജനി

എല്ലാ ക്രെഡിറ്റും സംവിധായകന്

Recommended Video

പേട്ടയെക്കുറിച്ച് മനസുതുറന്നു രജനി | #Petta | filmibeat Malayalam

സ്റ്റൈൽ മന്നൻ രജനികാന്തിന്റെ പേട്ട കണ്ട വണ്ടറടിച്ച് നിൽക്കുകയാണ് പ്രേക്ഷകർ. ഏറെ കാലത്തിനു ശേഷമാണ് പഴയ തലൈവരെ തിരിച്ചു കിട്ടിയതെന്നാണ് പ്രേക്ഷകരുടെ ഭാഷ്യം. പെങ്കൽ റിലീസിനായി തിയേറ്ററിൽ എത്തിയ ചിത്രം ഹൗസ് ഫുള്ളായി ഓടുകയാണ്. 2019 ൽ ആദ്യം പുറത്തിറങ്ങിയ ചിത്രമാണ് പേട്ട. ജനുവരി 11 ന് പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസ് മികച്ച വിജയമാണ കെയ്യുന്നത്.

പോയവർഷം രജനിയുടെ രണ്ട് ചിത്രങ്ങൾ മാത്രമാണ് റിലീസിനെത്തിയത്. കാല, 2.0 2018 ൽ മികച്ച റെക്കോഡായിരുന്നു ബോക്സോഫീസിൽ സൃഷ്ടിച്ചത്. രജനിയുടെ മാസ് ക്ലാസ് ചിത്രമാണ് പേട്ട. വർഷങ്ങൾക്ക് ശേഷം തങ്ങളുടെ തലൈവരെ തിരിച്ച് കിട്ടിയെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. സിനിമയുടെ വിജയത്തിൽ എല്ലാവരും രജനിയെ പ്രശംസിക്കുന്നമ്പോൾ താരം ഇതിന്റെ ഫുൾ ക്രെഡിറ്റ് കൊടുക്കുന്നത് സംവിധായകനും നിർമ്മാതാക്കൾക്കുമാണ്.

 സിനിമയുടെ വിജയത്തിന്റെ കാരണം

സിനിമയുടെ വിജയത്തിന്റെ കാരണം

ഒരു നടന്റെ പ്രധാന കർത്തർവ്യം പ്രേക്ഷകരുടെ ഇഷ്ടത്തിനനുസരിച്ച് മികച്ച സിനിമ നൽകുക അവരെ സന്തോഷവാന്മാരാക്കുക എന്നുളളതാണ്. പ്രേക്ഷകർ സന്തോഷിക്കുന്നു എന്നു അറിയുന്നത് ഏറെ സന്തോഷം ജനിപ്പിക്കുന്ന സംഗതിയാണ്. എന്നാൽ ഈ ചിത്രത്തിന്റെ പൂർണ്ണ ക്രെഡിറ്റും സംവിധായകൻ കാർത്തിക്കിനുളളതാണ്. ഓരോ സീനിലും എന്നിൽ നിന്നും ബെസ്റ്റ് അദ്ദേഹം ഉറപ്പ് വരുത്തി കൊണ്ടേയിരുന്നു- രജനി പറഞ്ഞു.

 പ്രേക്ഷകരോട്

പ്രേക്ഷകരോട്

യൂഎസിൽ നിന്ന് ഇന്നലെ(11/1/19) വൈകുന്നേരമായിരുന്നു രജനി മടങ്ങി എത്തിയത്. ചെന്നൈയിൽ എത്തിയാൽ ഉടൻ തന്നെ പേട്ട കാണുമെന്ന് അറിയിക്കുകയും ചെയ്തു.. എല്ലാ പ്രേക്ഷകർക്കും പുതുവത്സരാശംസയും പൊങ്കൽ ആശംസയും നേർന്നതിനു ശേഷമായിരുന്നു ചിത്രത്തിനെ കുറിച്ച് സംസാരിച്ചത്. സംവിധായകൻ കാർത്തിക് ശുഭരാജിനും സൺപിക്ചേഴ്സിനും യൂണിറ്റ് അംഗങ്ങൾക്കുമാണ് ചിത്രത്തിന്റെ ഫുൾ ക്രേഡിറ്റെന്നും താരം വീണ്ടും ആവർത്തിച്ചു.

  രജനിയെ കണ്ട് ആവേശത്തോടെ താരങ്ങൾ

രജനിയെ കണ്ട് ആവേശത്തോടെ താരങ്ങൾ

പ്രേക്ഷകർ മാത്രമല്ല താരങ്ങളും രജനിയുടെ പേട്ട കണ്ട് വണ്ടറടിച്ച് നിൽക്കുകയാണ്. ആദ്യ ദിവസം ഫസ്റ്റ് ഷോ കാണാൻ വൻ താരനിര തന്നെയെത്തിയിരുന്നു. അതിരാവിലെയുളള ഷോ കാണാനായി രജനിയും തൃഷയും രജനിയുടെ ഭാര്യ ലതയും മറ്റ് കുടുംബാംഗങ്ങളുമുണ്ടായിരുന്നു. താരങ്ങൾ എഴുന്നറ്റ് നിന്ന് കയ്യടിക്കുന്നതിന്റേയും ആരവം മുഴക്കുന്നതിന്റേയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

 ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്

ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്

വർഷങ്ങൾക്ക് ശേഷം രജനിയെ സ്റ്റൈലിഷ് മാസ് ഗെറ്റപ്പിൽ അവതരിപ്പിച്ചത് സംവിധായകൻ കാർത്തിക്കാണ്. ഇത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകതയും. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് രജനി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ടിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

വൻ താരനിരയാണ് ചിത്രത്തിൽ

വൻ താരനിരയാണ് ചിത്രത്തിൽ

അണിനിരന്നിരിക്കുന്നത്.ബോളിവുഡ് നടൻ നവാസുദീൻ സിദ്ദിഖി, വിജയ് സേതുപതി, ബോബി സിംഹ, സനന്ത്, തൃഷ, സിമ്രാൻ, മേഘ ആകാശ് എന്നിങ്ങനെ വമ്പൻ താരങ്ങൾ കൊണ്ട് ശ്രദ്ധേയമാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അനിരുദ്ധ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് മലയാളിയായ വിവേക് ഹർഷൻ എഡിറ്റിങ്. പീറ്റർ ഹെയ്നാണ് തലൈവർക്കായി ആക്ഷൻ രംഗം ഒരുക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X