»   » രജനികാന്തിന്റെ സര്‍പ്രൈസ് ധനുഷ് പൊളിച്ചു, സ്റ്റൈല്‍ മന്നന്റെ കാല എപ്പോ കാണാം??

രജനികാന്തിന്റെ സര്‍പ്രൈസ് ധനുഷ് പൊളിച്ചു, സ്റ്റൈല്‍ മന്നന്റെ കാല എപ്പോ കാണാം??

Posted By: Aswini P
Subscribe to Filmibeat Malayalam

കബാലിയ്ക്ക് ശേഷം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് കാല. കബാലി ഒരിക്കിയ പ രഞ്ജിത്ത് - രജനികാന്ത് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷിക്കാതിരിക്കാന്‍ കഴിയുമോ...?

റിമി ടോമിയെ അണിയിച്ചൊരുക്കി മുക്ത, ഒപ്പം ഒരു കമന്റും ഇതിലും നല്ലൊരു അഭിനന്ദനം റിമിക്ക് കിട്ടാനില്ല!

എന്നാല്‍ ആ പ്രതീക്ഷയ്ക്ക് വേണ്ടി ഇനി അധികദൂരമൊന്നും കാത്തിരിക്കേണ്ടതില്ല. ഏപ്രില്‍ 27 ന് ചിത്രം തിയേറ്ററുകളിലെത്തും. രജനികാന്തിന്റെ മരുമകന്‍ ധനുഷാണ് ഇക്കാര്യം ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചത്.

kaala

രജനികാന്ത് ഗ്യാങ്‌സ്റ്ററായി എത്തുന്ന ചിത്രത്തിന് നേരെ ഇതിനോടകം പല വിവാദങ്ങളും ഉയര്‍ന്നു കഴിഞ്ഞു. കാല ഹാജി മസ്താനെ കുറിച്ചുള്ള സിനിമയണെന്ന് അഭ്യൂഹങ്ങള്‍ പരന്നപ്പോള്‍ വളര്‍ത്തുമകന്‍ ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത് വാര്‍ത്തയായിരുന്നു. എന്നാല്‍ കഥ തീര്‍ത്തും സാങ്കല്‍പികമാണെന്നായിരുന്നു സംവിധായകന്റെ വിശദീകരണം.

കോപ്പി റൈറ്റിനെ ചൊല്ലിയായിരുന്നു രണ്ടാമത്തെ വിവാദം. കാലയുടെ യഥാര്‍ത്ഥ കഥ തന്റേതാണെന്ന് പറഞ്ഞ് ചെന്നൈ സ്വദേശിയായ നിര്‍മാതാവ് രംഗത്തെത്തുകയായിരുന്നു. എന്നാല്‍ അതും അണിയറപ്രവര്‍ത്തകര്‍ തള്ളി.

ഈശ്വരി റാവുവാണ് കാലയില്‍ രജനിയുടെ നായിക. നാനാപടേകര്‍, ഹുമ ഖുറേഷി, അഞ്ജലി പട്ടേല്‍, സുകന്യ, സയ്യാജി ഷിന്‍ഡേ, രവി കാലെ, യാട്ടിന്‍ കാര്യേകര്‍, സമ്പത് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

English summary
rajinikanth ranjiths kaala release date finally here

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam