ദൃശ്യത്തില്‍ നിന്ന് രജനികാന്ത് പിന്മാറാനുള്ള കാരണം

ജീത്തു ജോസഫ് സംവിധാനം ചെയ്ത മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ തമിഴ് റീമേക്കാണ് പാപനാശം. കമലഹാസന്‍ നായകനായി എത്തുന്ന ചിത്രം ആദ്യം തേടിയെത്തിയത് തമിഴ് സൂപ്പര്‍താരം രജനികാന്തിനെയായിരുന്നു. അദ്ദേഹത്തിന് സ്‌ക്രിപ്റ്റ് വല്ലാതെ ഇഷ്ടപ്പെട്ടെങ്കിലും, ചില കാരണങ്ങളാല്‍ താരം സിനിമയില്‍ നിന്ന് പിന്മാറുകയായിരുന്നു. സിനിമയിലെ രണ്ട് രംഗങ്ങളെ ഭയന്നാണ് ദൃശ്യം ഉപേക്ഷിച്ചതെന്നാണ് രജനികാന്ത് പറയുന്നത്.

സിനിമയില്‍ അവസാന ഭാഗത്ത് നായകനെ പോലീസ്‌കാരന്‍ തല്ലുന്ന ഒരു രംഗമുണ്ട്. ആ രംഗം കാണുമ്പോള്‍ തന്റെ ആരാധകര്‍ക്ക് സഹിക്കില്ലന്നും ക്ലൈമാക്‌സ് രംഗത്തില്‍ പ്രേക്ഷകര്‍ ഒരിക്കലും തൃപ്തിപ്പെടില്ലെന്നുമുള്ള കാരണത്താലാണ് സിനിമ ഉപേക്ഷിച്ചതെന്നാണ് താരം പറയുന്നത്. എന്നാല്‍ ഈ രംഗങ്ങള്‍ സിനിമയിലെ അനിവാര്യമായ രംഗവുമായിരുന്നു.

rajanikamal

സിനിമയെ ഉപേക്ഷിക്കുന്നതിനുള്ള കാരണം രജനികാന്ത് സംവിധായകനോട് തുറന്ന് പറയുകയും ചെയ്തു. അതിനുശേഷമാണ് ജീത്തു കമലഹാസനെ സമീപിച്ചതും പാപനാശം എന്ന സിനിമ ഉണ്ടായതും.

മലയാളത്തില്‍ ദൃശ്യം ചെയ്യാനൊരുങ്ങുമ്പോള്‍ ജീത്തു ജോസഫ് ആദ്യം സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ മമ്മൂട്ടി പിന്മാറുകെയും മോഹന്‍ലാലിനെ നായകനാക്കുകയും ചെയ്തു. പിന്നീട് മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാകാന്‍ ജീത്തു ജോസഫിന്റെ ദൃശ്യത്തിന് കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X