മകളുടെ പ്രായമുള്ള സൊനാക്ഷിയെ 'പ്രണയിച്ചത്' മടിയോടെ: രജനീകാന്ത്
63 വയസ്സ് പ്രായമുണ്ട് രജനീകാന്തിന്. ഇപ്പോഴും നായക നടന്റെ വേഷമാണ് അദ്ദേഹം ചെയ്യുന്നത്. അതില്‍ കുറഞ്ഞൊന്ന്, അച്ഛനായോ ചേട്ടനായോ രജനീകാന്തിനെ കാണാന്‍ അദ്ദേഹത്തിന്റെ ആരാധകര്‍ ആഗ്രഹിക്കുന്നില്ലെന്നതാണ് സത്യം. പക്ഷെ ആരാധകരറിയാത്ത മറ്റൊന്നുണ്ട്. മകളുടെ പ്രായമുള്ള നായികമാര്‍ക്കൊപ്പം ആടിപ്പാടുന്ന രജനീകാന്ത് എന്ന മനുഷ്യന്റെ മനസ്സ്.
മകളുടെ പ്രായമുള്ള സൊനാക്ഷി സിന്‍ഹയ്‌ക്കൊപ്പം പ്രണയരംഗങ്ങള്‍ അഭിനയിച്ചത് മടിയോടെയാണെന്ന് തമിഴ് സ്‌റ്റൈല്‍ മന്നന്‍ പറയുന്നു. ജീവിതത്തിലാദ്യമായി ക്യാമറയെ അഭിമുഖീകരിച്ചപ്പോള്‍ പോലും താനിത്രയും ഭയന്നിട്ടില്ലെന്നാണ് രജനി പറയുന്നത്.

ചിത്രത്തില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് സംഘട്ടനം ചെയ്യുന്നതിലും പ്രയാസമായിരുന്നത്ര സൊനാക്ഷിയ്‌ക്കൊപ്പം ഡ്യൂയറ്റ് പാടി അഭിനയിച്ചപ്പോള്‍. ഡ്യൂയറ്റ് പാടിയഭിനയിക്കുക എന്നത് അറുപതിലേറെ പ്രായമുള്ള തന്നെപ്പോലൊരാള്‍ക്ക് ദൈവത്തിന് കടുക്കാന്‍ കഴിയുന്ന ഏറ്റവു വലിയ ശിക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ സൊനാക്ഷിയെ അറിയാം. എന്റെ മകള്‍ക്കൊപ്പമൊക്കെയാണ് സൊനാക്ഷിയും വളര്‍ന്നത്. ചിത്രത്തിലെ മറ്റൊരു നായികാ കഥാപാത്രത്തെ അവതരിപ്പിച്ച അനുഷ്‌കയ്‌ക്കൊപ്പം അഭിനയിക്കുമ്പോഴും ഇതേ അനുഭവമായിരുന്നു- രജനീകാന്ത് പറഞ്ഞു.


Click it and Unblock the Notifications











