രജനികാന്തിന്റെ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് സൗന്ദര്യ! ടെന്‍ ഇയര്‍ ചലഞ്ചില്‍ സൂപ്പര്‍താരവും
ടെന്‍ ഇയര്‍ ചലഞ്ച് സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം തരംഗമായി മാറികൊണ്ടിരി ക്കുന്ന സമയമാണിപ്പോള്‍. യുവാക്കളും മുതിര്‍ന്നവരും സിനിമാ താരങ്ങളും അടക്കമുളളവരെല്ലാം നേരത്ത ചലഞ്ചില്‍ പങ്കെടുത്തിരുന്നു. സിനിമാ രംഗത്തുനിന്നും ധാരാളമായി താരങ്ങളെല്ലാം തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നു. പത്തുവര്‍ഷം മുന്‍പുളള ചിത്രവും ഇപ്പോഴത്തെ ഫോട്ടോയുമാണ് അധിക പേരും പങ്കുവെച്ചിരുന്നത്.
താരങ്ങളില്‍ അധികപേരും ചലഞ്ചില്‍ പങ്കെടുത്ത് എത്തിയതോടെ ഇവരുടെ ആരാധകരും തുടര്‍ന്ന് രംഗത്തെത്തിയിരുന്നു. മലയാളത്തിലെന്ന പോലെ മറ്റുളള ഇന്‍ഡസ്ട്രികളിലൂം സിനിമാതാരങ്ങളടക്കമുളളവര്‍ ചലഞ്ചില്‍ പങ്കെടുത്ത് രംഗത്തെത്തി. എറ്റവുമൊടുവിലായി രജനികാന്തിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. സ്റ്റൈല്‍ മന്നന്റെ മകള്‍ സൗന്ദര്യ രജനികാന്തായിരുന്നു ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്.

ടെന്‍ ഇയര്‍ ചലഞ്ചില്‍ രജനിയും
രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് സിനിമകളായ ബാഷ,കബാലി,പേട്ട തുടങ്ങിയ സിനിമകളിലെ ഫോട്ടോകളായിരുന്നു മകള്‍ സൗന്ദര്യ പോസ്റ്റ് ചെയ്തിരുന്നത്. ഒരോ വര്‍ഷം കഴിയുന്തോറും തന്റെ അച്ഛന്‍ കൂടുതല്‍ ചെറുപ്പമായി വരികയാണ് എന്ന് സൗന്ദര്യ ഫോട്ടോയ്ക്ക് താഴെയായി കുറിച്ചിരുന്നു. തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയായിരുന്നു സൗന്ദര്യ രജനീകാന്ത് പിതാവിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നത്. ഏഴുപത് വയസിനടുത്ത് പ്രായമുണ്ടെങ്കിലും രജനിയുടെ സ്റ്റൈലും മാസും ഇപ്പോഴും കൂടെ തന്നെയുണ്ടെന്നാണ് എല്ലാവരും പലപ്പോഴും പറയാറുളളത്.
ട്വീറ്റ് കാണൂ

ആരാധകരെ ഒന്നടങ്കം
ആരാധകര്‍ കുറച്ചുകാലമായി മിസ് ചെയ്തിരുന്ന രജനിയുടെ മാസ് പ്രകടനം പുതിയ ചിത്രം പേട്ടയിലൂടെയായിരുന്നു എല്ലാവര്‍ക്കും കാണാന്‍ സാധിച്ചത്. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത സിനിമ രജനിയുടെ ആരാധകരെ ഒന്നടങ്കം തൃപ്തിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മികച്ചൊരു എന്റര്‍ടെയ്‌നറായി പുറത്തിറങ്ങിയ സിനിമ ആരാധകര്‍ക്കുളള തലൈവരുടെ പൊങ്കല്‍ വിരുന്ന് കൂടിയായിരുന്നു. വിന്റേജ് രജനികാന്തിനെ പേട്ടയിലൂടെ വീണ്ടും കാണാനായെന്ന് ചിത്രം കണ്ടവരെല്ലാം തന്നെ അഭിപ്രായപ്പെട്ടിരുന്നു.

വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും
കാല,കബാലി എന്നീ സിനിമകളില്‍ രജനിയുടെ മാസും ക്ലാസും ചേര്‍ത്തുളള പ്രകടനമായിരുന്നെങ്കില്‍ പേട്ടയൊരു പക്ക മാസ് ചിത്രമായിരുന്നു. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ആ പഴയ ഊര്‍ജ്ജം ഇപ്പോഴുമുളള തലൈവരുടെ പ്രകടനത്തെ ആരാധകരും പ്രേക്ഷകരും ഒന്നടങ്കം വാനോളം പുകഴിത്തിയിരുന്നു. ജനുവരി 10ന് റിലീസ് ചെയ്ത സിനിമ ആഗോള തല ബോക്‌സ് ഓഫീസ് കളക്ഷനില്‍ 200 കോടിക്കടുത്ത് കളക്ഷന്‍ നേടിയതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

രജനിയുടെ പഞ്ച് ഡയലോഗുകളും
രജനികാന്തിനെപ്പം മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയുടെയും നവാസുദ്ദീന്‍ സിദ്ധിഖിയുടെയും പ്രകടനങ്ങളെയും എല്ലാവരും പ്രശംസിച്ചു. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രങ്ങളായി രണ്ടു പേരും തിളങ്ങിയിരുന്നു. രജനിയുടെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ സ്വീക്വന്‍സുകളുമെല്ലാം തന്നെ പേട്ടയുടെ മുഖ്യ ആകര്‍ഷണമായിരുന്നു. പഴയ തലൈവരുടെ പ്രകടനം കാണാനെത്തിയവരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്താന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിക്കുകയും ചെയ്തു.


Click it and Unblock the Notifications











