»   » രജനി ചിത്രം 2.0യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു;കിടിലന്‍ ലുക്കുമായി അക്ഷയ് കുമാര്‍

രജനി ചിത്രം 2.0യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു;കിടിലന്‍ ലുക്കുമായി അക്ഷയ് കുമാര്‍

Posted By: Pratheeksha
Subscribe to Filmibeat Malayalam

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് ചിത്രം യെന്തിരന്റെ രണ്ടാം ഭാഗം 2.0 യുടെ ഫസ്റ്റ് ലുക്ക് ലോഞ്ച് കഴിഞ്ഞ ദിവസം മുംബൈയില്‍ താര സമൃദ്ധിയില്‍ പ്രൗഢഗംഭീരമായി നടന്നു. വില്ലനായെത്തുന്ന അക്ഷയ്കുമാറിന്റെ പോസ്റ്ററാണ് ആദ്യം പുറത്തു വിട്ടത്. പിന്നീട് വില്ലനും ഹീറോയും മുഖാമുഖം നില്‍ക്കുന്ന പോസ്റ്ററും പുറത്തു വിട്ടു.

ചിത്രത്തിന്റെ സംവിധായകന്‍ ശങ്കര്‍, രജനീകാന്ത് , മറ്റ് അഭിനേതാക്കളായ ബോളിവുഡ് താരം അക്ഷയ് കുമാര്‍, നായിക ആമി ജാക്‌സണ്‍ തുടങ്ങിയവരോടൊപ്പം നടന്‍ സല്‍മാന്‍ഖാനും ലോഞ്ചില്‍ പങ്കെടുത്തു. സംവിധായകന്‍ കരണ്‍ ജോഹറായിരുന്നു പരിപാടിയുടെ അവതാരകന്‍.

Read more: ഒടുവില്‍ യൂലിയ തുറന്നു പറഞ്ഞു ;സല്‍മാന്‍ ഖാനെ വിവാഹം കഴിക്കാന്‍ ഉദ്ദേശമില്ല

20-1479662955

ഫസ്റ്റ് ലുക്ക് ലോഞ്ചിനു മാത്രമായി ഏകദേശം ആറുകോടിയോളം രൂപ ചിലവിട്ടതായാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് എ ആര്‍ റഹ്മാനാണ്. അക്ഷയ് കുമാര്‍ വില്ലന്‍ വേഷത്തിലെത്തുന്നുവെന്നാണ് ചിത്രത്തിന്റെ പ്രത്യേകത.

ഫസ്റ്റ് ലുക്ക് ലോഞ്ചിനു പുറമേ നായകന്റെയും വില്ലന്റെയും പ്രത്യേക പോസ്റ്ററുകളിറക്കാനും പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡോ:റിച്ചാര്‍ഡ് എന്ന കഥാപാത്രമായാണ് അക്ഷയ് എത്തുന്നത്. ചിത്രത്തില്‍ താനല്ല അക്ഷയ് കുമാറാണ് താരമെന്നാണ് രജനീകാന്ത് ലോഞ്ചിനിടെ പറഞ്ഞത്.

ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രം അടുത്ത വര്‍ഷം ദീപാവലിയ്ക്കു റിലീസ് ചെയ്യും.

English summary
Akshay Kumar, who loves challenging himself, has set a benchmark for every other actor in the industry with his next big film, 2.0. In the film, which also stars Rajinikanth in the lead role,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam