ആമിറിനെ പിന്നിലാക്കി സ്റ്റൈല്‍ മന്നന്റെ കുതിപ്പ്! ആദ്യ ദിന കളക്ഷനില്‍ റെക്കോര്‍ഡിട്ട് 2.0! കാണൂ

By Prashant V R

Recommended Video

കളക്ഷനില്‍ സ്റ്റൈല്‍ മന്നന്റെ കുതിപ്പ്

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെതായി തിയ്യേറ്ററുകളില്‍ നിറഞ്ഞോടുന്ന ചിത്രമാണ് 2.0. ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ വമ്പന്‍ റിലീസായി എത്തിയ ചിത്രത്തിന് ആദ്യദിനം മുതല്‍ മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. 10000ത്തിലധികം സ്‌ക്രീനുകളിലായിട്ടായിരുന്നു ചിത്രം റിലീസ് ദിനം പ്രദര്‍ശനത്തിനെത്തിയിരുന്നത്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രം യന്തിരന്റെ രണ്ടാം ഭാഗമായി എത്തിയ സിനിമ പ്രേക്ഷകരോട് നീതി പുലര്‍ത്തിയെന്നു തന്നെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

കേരളത്തിലും വമ്പന്‍ റിലീസായിട്ടായിരുന്നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ത്രീഡി ഫോര്‍മാറ്റില്‍ ഒരുക്കിയ ചിത്രം പ്രേക്ഷകര്‍ക്ക് ഒരു ഗംഭീര ദൃശ്യവിസ്മയം തന്നെയായിരുന്നു സമ്മാനിച്ചിരുന്നത്. വമ്പന്‍ റിലീസായി എത്തിയ ചിത്രം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ ആമിര്‍ ഖാന്‍ ചിത്രത്തിന്റെയും ആദ്യ ദിന കളക്ഷന്‍ 2.0 മറികടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

ആമിറിനെ മറികടന്നു

ആമിറിനെ മറികടന്നു

ആമിര്‍ ഖാന്റെ പുതിയ ചിത്രം തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്റെ റെക്കോര്‍ഡാണ് തലൈവര്‍ ചിത്രം ആദ്യ ദിനം മറികടന്നിരുന്നത്. വിജയ് ചിത്രം സര്‍ക്കാര്‍ സ്വന്തമാക്കിയിരുന്ന റെക്കോര്‍ഡ് അടുത്തിടെയായിരുന്നു ആമിര്‍ ഖാന്‍ ചിത്രം മറികടന്നിരുന്നത്. ഇപ്പോള്‍ 2.0 ആ റെക്കോര്‍ഡ് തകര്‍ത്തിയിരിക്കുകയാണ്. തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ ആദ്യ ദിനം 52.25 കോടിയായിരുന്നു സ്വന്തമാക്കിയിരുന്നത്. ഈ റെക്കോര്‍ഡ് 61 കോടി നേടി രജനി ചിത്രം മറികടന്നിരിക്കുകയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റായ സുമിത് കേഡല്‍ ആയിരുന്നു ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നത്.

സൗത്ത് ഇന്ത്യയില്‍ നിന്നും മാത്രം

സൗത്ത് ഇന്ത്യയില്‍ നിന്നും മാത്രം

സൗത്ത് ഇന്ത്യയില്‍ നിന്നും മാത്രമായി 41 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് 20 കോടിയാണ് ലഭിച്ചിരിക്കുന്നത്. തമിഴിനു പുറമെ തെലുങ്ക്,ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിയിരുന്നു. 600 കോടിയിലധികം ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം റിലീസിനു മുന്‍പേ തന്നെ 490 കോടി സ്വന്തമാക്കിയിരുന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റായ രമേഷ് ബാലയായിരുന്നു ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നത്. അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രമായി ചിത്രം 120 കോടിയായിരുന്നു സ്വന്തമാക്കിയിരുന്നത്.

സ്‌റ്റൈല്‍ മന്നന്‍റെ പ്രകടനം

സ്‌റ്റൈല്‍ മന്നന്‍റെ പ്രകടനം

ഇത്തവണയും ഡോ വസീഗരന്‍,ചിട്ടി എന്നീ കഥാപാത്രങ്ങളായിരുന്നു രജനീകാന്ത് എത്തിയിരുന്നത്. രണ്ടു വേഷങ്ങളും സ്‌റ്റൈല്‍ മന്നന്‍ ഗംഭീരമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തില്‍ തലൈവരുടെ പ്രതിനായക വേഷത്തിലെത്തിയ അക്ഷയ്കുമാറും മികച്ച പ്രകടനം നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശങ്കറും ജയമോഹനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

കലാഭവന്‍ ഷാജോണും ചിത്രത്തില്‍

കലാഭവന്‍ ഷാജോണും ചിത്രത്തില്‍

എമി ജാക്സണാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എആര്‍ റഹ്മാനാണ് സംഗീതം. കലാഭവന്‍ ഷാജോണും റിയാസ് ഖാനും ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇതാദ്യമായാണ് അക്ഷയ് കുമാര്‍ ഒരു തമിഴ് സിനിമയില്‍ അഭിനയിക്കുന്നത്. ഈ സിനിമയിലെ വില്ലനാവുന്നതിന് മുന്നോടിയായി അദ്ദേഹം നടത്തിയ തയ്യാറെടുപ്പുകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീരവ് ഷാ ആയിരുന്നു സിനിമയ്ക്ക് ചായാഗ്രഹണം നിര്‍വ്വഹിച്ചിരുന്നത്. ടോമിച്ചന്‍ മുളകുപാടം ആയിരുന്നു ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X