കാത്തിരിപ്പിനൊടുവില്‍ രജനിയുടെ 2.0 എത്തുന്നു! റിലീസ് തിയ്യതി പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍!!
ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രജനികാന്ത് ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ഇതുവരെയും ലഭിച്ചിട്ടുളളത്. ബ്രഹ്മാണ്ട സിനിമകളാണ് ഈ കൂട്ടുകെട്ട് ഒന്നിച്ചപ്പോഴെല്ലാം പുറത്തിറങ്ങിയിരുന്നത്. ഇവര്‍ ഒന്നിച്ച രണ്ട് ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. എന്തിരന്‍ എന്ന ചിത്രമായിരുന്നു ഇവരുടെ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയിരുന്ന സിനിമ.
സയന്‍സ് ഫിക്ഷന്‍ ചിത്രമായി ഒരുക്കിയ എന്തിരന് തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. എന്തിരന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 2.0. ഇത്തവണയും ഒരു ബിഗ് ബഡ്ജറ്റ് ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. സ്‌റ്റൈല്‍ മന്നന്റെ ആരാധകരെല്ലാം തന്നെ ആവേശത്തോടെയാണ് ഈ ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. ആകാംക്ഷകള്‍ക്കൊടുവില്‍ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്.

യന്തിരന് രണ്ടാം ഭാഗം
യന്തിരന് രണ്ടാം ഭാഗം വരുന്നുവെന്ന വിവരം തലൈവരുടെ ആരാധകരില്‍ എല്ലാം തന്നെ ആവേശമുണ്ടാക്കിയിരുന്നു. ആദ്യ ഭാഗം തന്ന ആവേശമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം കാണാനും സിനിമാ പ്രേമികളെ പ്രേരിപ്പിക്കുന്നത്. 2.0യിലും ഇരട്ടവേഷത്തിലാണ് രജനികാന്ത് എത്തുന്നത്. ഡേ,വസീഗരന്‍,ചിട്ടി തുടങ്ങിയ കഥാപാത്രങ്ങളാണ് എന്തിരന്റെ രണ്ടാം ഭാഗത്തിലും എത്തുക. ആദ്യ ഭാഗത്തിനെക്കാള്‍ മികച്ചൊരു മേക്കിങ്ങായിരിക്കും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുണ്ടാവുക എന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഹോളിവുഡ് നിലവാരത്തിലുളള ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനാണ് ചിത്രത്തിലൂടെ അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. രജനിയുടെ പ്രകടനത്തിനൊപ്പം ശങ്കറിന്റെ സംവിധാനവും ചിത്രത്തിന്റെ മുഖ്യ സവിശേഷതകളിലൊന്നായിരിക്കും

രജനിയും അക്ഷയ്കുമാറും
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ്കുമാര്‍ രജനിയ്‌ക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് 2.0. ചിത്രത്തില്‍ ഡോ.ഹുസൈന്‍ എന്നൊരു കഥാപാത്രമായിട്ടാണ് അക്ഷയ്കുമാര്‍ എത്തുന്നത്. രജനിക്കൊപ്പം തുല്ല്യ പ്രാധാന്യമുളള വേഷത്തിലാണ് അക്ഷയ്കുമാര്‍ എത്തുന്നത്. അക്ഷയ്കുമാറിന്റെ സാന്നിദ്ധ്യം ചിത്രത്തിന് ബോളിവുഡിലും മികച്ച സ്വീകാര്യത ലഭിക്കുവാന്‍ സഹായിക്കും. 2.0വിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളില്‍ അധികവും രജനിയെയും അക്ഷയ്കുമാറിനെയും കാണിച്ചുകൊണ്ടായിരുന്നു ഇറങ്ങിയിരുന്നത്.

നായികയായി എമി ജാക്‌സ്ണ്‍
യന്തിരനില്‍ ഐശ്വര്യ റായ് ആയിരുന്നു രജനിയുടെ നായികയെങ്കില്‍ ഇത്തവണ എമി ജാക്‌സണാണ് നായികാ വേഷത്തിലെത്തുന്നത്. 2.0യില്‍ വളരെയധികം പ്രാധാന്യമുളെളാരു വേഷത്തിലായിരിക്കും എമി എത്തുക. തെന്നിന്ത്യയിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാന്‍ തന്നെയാണ് ശങ്കര്‍ ചിത്രത്തിനു വേണ്ടി ഇത്തവണയും പാട്ടുകള്‍ ഒരുക്കുന്നത്. 450 കോടി ബഡ്ജറ്റില്‍ ഒരുക്കുന്ന 2.0 തമിഴിനു പുറമെ ഹിന്ദിയിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

വിഎഫ്ക്ട്‌സ്
വിദേശത്തുനിന്നും ഇന്ത്യയില്‍ നിന്നുമുളള ടെക്‌നീഷ്യന്‍മാരാണ് ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. നീരവ് ഷാ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ റസൂല്‍ പൂക്കുട്ടി, സാബു സിറിള്‍ തുടങ്ങിയ ടെക്‌നീഷ്യന്മാരും അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിഎഫ്ക്‌സിന് വളരെയധികം പ്രാധാന്യം നല്‍കിയാണ് ചിത്രമൊരുക്കുന്നത്. വിഎഫ്ക്ട്‌സിനു വേണ്ടി മാത്രം വന്‍ തുകയാണ് നിര്‍മ്മാതാക്കള്‍ മുടക്കിയിരിക്കുന്നത്.

റിലീസ് തിയ്യതി
സിനിമാ പ്രേമികള്‍ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രം അടുത്ത വര്‍ഷം ജനുവരി 25ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. നേരത്തെ ഈ വര്‍ഷം ദീപാവലിക്ക് റിലീസ് ചെയ്യുമെന്ന പറഞ്ഞിരുന്നെങ്കിലും വിഎഫ്ക്ടസ് വര്‍ക്കുകള്‍ ബാക്കിയുളളതിനാലാണ് റിലീസ് നീട്ടിവെച്ചിരിക്കുന്നത്.


Click it and Unblock the Notifications