രജനികാന്ത് ചിത്രം 2.0 ഈ വര്‍ഷമെത്തില്ല! റിലീസ് വീണ്ടും മാറ്റി അണിയറപ്രവര്‍ത്തകര്‍!

By Midhun

ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രജനികാന്ത് ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ലഭിച്ചിട്ടുളളത്. യന്തിരന്‍ എന്ന ചിത്രമായിരുന്നു ഇവരുടെ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയിരുന്ന ചിത്രം. സയന്‍സ് ഫിക്ഷന്‍ ചിത്രമായി ഒരുക്കിയ യന്തിരന്‍ തിയ്യേറ്ററുകളില്‍ മെഗാഹിറ്റായി മാറിയിരുന്നു.

ഈ ചിത്രത്തിനു ശേഷം രജനി ശങ്കര്‍ കൂട്ടുകെട്ട് ഒന്നിക്കുന്നത് യന്തിരന്‍ രണ്ടാം ഭാഗമായ 2.0 യിലാണ്. ഇത്തവണയും ഒരു ബിഗ് ബഡ്ജറ്റ് ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. രജനിയുടെ പുതിയ ചിത്രം കാല തിയ്യേറ്ററുകളിലെത്തിയതോടെ 2.0യ്ക്ക് വേണ്ടിയുളള കാത്തിരിപ്പിലാണ് ആരാധകര്‍.

2.0 movie

ചിത്രം ഈ വര്‍ഷം ദീപാവലിക്ക് തിയ്യേറ്ററുകളില്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും റിലീസ് പിന്നെയും മാറ്റിവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ വിഎഫ്ക്‌സ് വര്‍ക്ക് നീണ്ടു പോകുന്നതിനാലാണ് 2.0യുടെ റിലീസ് വീണ്ടും മാറ്റിവെച്ചിരിക്കുന്നത്. 2.0 അടുത്ത വര്ഷം റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

enthiran

വിദേശത്തുനിന്നും ഇന്ത്യയിലുമുളള ടെക്‌നീഷ്യന്‍മാരാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അല്ലി രാജാഹ് സുഭാസ്‌ക്കരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. എമി ജാക്‌സണാണ് ഇത്തവണ രജനിയുടെ നായികയായി എത്തുന്നത്. ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ്കുമാറും ചിത്രത്തിലൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

2.0 movie

എ,ആര്‍ റഹ്മാനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. 450 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന 2.0 തമിഴിനു പുറമെ ഹിന്ദിയിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. നീരവ് ഷാ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ റസൂല്‍ പൂക്കുട്ടി,സാബു സിറിള്‍ തുടങ്ങിയ ടെക്‌നീഷ്യമാരും അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X