For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്‌റ്റൈല്‍ മന്നന്‍ മിന്നിക്കാനുളള വരവാണ്! റെക്കോര്‍ഡ് നേട്ടവുമായി 2.0! ബാഹുബലിയെ തകര്‍ത്തു!

  |

  രജനീകാന്തിന്റെ ബ്രഹ്മാണ്ട ചിത്രം 2.0യ്ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. നവംബര്‍ 29ന് റിലീസ് ചെയ്യുന്ന ചിത്രത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകള്‍ നേരത്തെ തുടങ്ങിക്കഴിഞ്ഞിരുന്നു. എന്തിരന്റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രം വലിയ ബഡ്ജറ്റിലാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ത്രീഡി ഫോര്‍മാറ്റിലാണ് ഇത്തവണ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. സയന്‍സ് ഫിക്ഷന്‍ ചിത്രമായി എത്തുന്ന 2.0 പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നാണ് അറിയുന്നത്.

  വിവാഹം കഴിയുന്നതോടെ കരിയര്‍ അവസാനിക്കും! ഒരു നടി പൂര്‍ണമായും ഇല്ലാതാവുന്നത്‌ അപ്പോള്‍! കരീന കപൂര്‍

  തമിഴില്‍ ചിത്രീകരിച്ച സിനിമ മറ്റു ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ വലിയ ആവേശമായിരുന്നു എല്ലാവരിലും ഉണ്ടാക്കിയിരുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. റിലീസിനു മുന്‍പേ സ്‌റ്റൈല്‍ മന്നന്‍ ചിത്രം ബാഹുബലി 2വിന്റെ റെക്കോര്‍ഡ് മറികടന്നതായുളള വിവരമാണ് വന്നിരിക്കുന്നത്.

  ബാഹുബലിയെ മറികടന്നു

  ബാഹുബലിയെ മറികടന്നു

  റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേ 2.0 ബാഹുബലി 2വിന്റെ റെക്കാര്‍ഡ് മറികടന്നതായുളള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നിരുന്നത്. അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ചിത്രം 120 കോടി നേടിക്കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റിലീസിനു മുന്‍പേ തന്നെ നൂറ് കോടി ക്ലബില്‍ ഇടംപിടിക്കുന്ന ആദ്യ തമിഴ് ചിത്രമായും തലൈവരുടെ 2.0 മാറികഴിഞ്ഞു. ഇതിനൊപ്പം ബാഹുബലി 2 സ്ഥാപിച്ച പല റെക്കോര്‍ഡുകളും ചിത്രം തകര്‍ത്തു കഴിഞ്ഞതായാണ് അറിയുന്നത്.

  അറുനൂറ് കോടി ബഡ്ജറ്റ്

  അറുനൂറ് കോടി ബഡ്ജറ്റ്

  അറുനൂറ് കോടി ബഡ്ജറ്റിലായിരുന്നു രജനീകാന്തിന്റെ 2.0 അണിയിച്ചൊരുക്കിയിരുന്നത്. ചിത്രത്തിന്റെ വിഷ്വല്‍ എഫക്ട്‌സിനും ഗ്രാഫിക്‌സിനും വേണ്ടി മാത്രം കൂടുതല്‍ തുക ചെലവായെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നേരത്തെ പുലിമുരുകന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടമായിരുന്നു സ്വന്തമാക്കിയിരുന്നത്.

  10000 സ്‌ക്രീനുകളില്‍

  10000 സ്‌ക്രീനുകളില്‍

  ലോകമമ്പൊടുമായി 10000ത്തോളം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. വമ്പന്‍ റിലീസുമായി എത്തുന്ന ചിത്രം ആദ്യദിന കളക്ഷനില്‍ എല്ലാം റെക്കോര്‍ഡിടുമെന്നാണ് ആരാധക പ്രവചനങ്ങള്‍. തമിഴിനു പുറമെ തെലുങ്ക്,ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാനാണ് ഇത്തവണയും ശങ്കര്‍ ചിത്രത്തിനു വേണ്ടി സംഗീത മൊരുക്കിയിരിക്കുന്നത്.

  ട്രെയിലര്‍ നല്‍കിയ ആവേശം

  ട്രെയിലര്‍ നല്‍കിയ ആവേശം

  2.0യുടെ ട്രെയിലര്‍ വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്. ട്രെയിലറില്‍ രജനിയും അക്ഷയ്കുമാറുമായിരുന്നു കൂടുതല്‍ തിളങ്ങിയിരുന്നത്. ഇത്തവണയും ഡോ വസീഗരന്‍,ചിട്ടി എന്നീ കഥാപാത്രങ്ങളായിട്ടാണ് സൂപ്പര്‍സ്റ്റാര്‍ എത്തുന്നത്. ഡോ റിച്ചാര്ഡ്‌സണ്‍ എന്ന വേഷത്തിലാണ് അക്ഷയ്കുമാര്‍ ചിത്രത്തില്‍ എത്തുന്നത്. എമി ജാക്‌സണ്‍ ആണ് 2.0യില്‍ നായികാ വേഷത്തില്‍ എത്തുന്നത്.

  സെന്‍സറിംഗ് പൂര്‍ത്തിയായി

  സെന്‍സറിംഗ് പൂര്‍ത്തിയായി

  ചിത്രത്തിന്റെ സെന്‍സറിംഗ് കഴിഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. യു/എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരുന്നത്. രണ്ട് മണിക്കൂര്‍ 29മിനുറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ത്രീഡി ഫോര്‍മാറ്റിലാണ് എടുത്തിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് മാത്രം ഏറെ സമയം വേണ്ടി വന്നതിനാലായിരുന്നു ചിത്രത്തിന്റെ റിലീസ് നീണ്ടുപോയിരുന്നത്.

  മണിരത്‌നം ചിത്രത്തിനു ശേഷം മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറുമായി ചിമ്പു! ടീസര്‍ പ്രൊമോ വൈറല്‍

  അമുദവനായി വിസ്മയിപ്പിക്കാന്‍ മമ്മൂക്കയെത്തുന്നു! പേരന്‍പ് 25ന് രാജ്യാന്തര ചലച്ചിത്ര മേളയില്‍!

  English summary
  rajinikanth's 2.0 movie release updates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X