ആരാധകരെ ആവേശത്തിലാഴ്ത്തി തലൈവരുടെ 2.0 എത്തുന്നു! ചിത്രത്തിന്റെ ടീസര്‍ റിലീസ് ഡേറ്റ് പുറത്ത്‌

By Midhun

രജനീകാന്ത് ചിത്രം 2.0യ്ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ട ചിത്രം നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ആദ്യ ഭാഗത്തിലേതു പോല രണ്ടാം ഭാഗത്തിലും ഇരട്ടവേഷത്തിലാണ് തലൈവര്‍ എത്തുന്നത്. ഡോ വസീഗരന്‍,ചിട്ടി എന്നീ കഥാപാത്രങ്ങളായാണ് രജനികാന്ത് എത്തുക.

വിഎഫ്ക്ട്‌സിന് വലിയ പ്രാധാന്യമുളള ചിത്രത്തിനു പിന്നില്‍ വിദേശത്തുനിന്നും ഇന്ത്യയില്‍നിന്നുമുളള ടെക്‌നീഷ്യന്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

2.0 movie

സെപ്റ്റംബര്‍ 13നാണ് ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്യുക. 450കോടി മുതല്‍മുടക്കിലുളള ചിത്രം ത്രീഡിയിലാണ് അണിയറ പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കുന്നത്. ചിത്രത്തില്‍ അക്ഷയ് കുമാറാണ് രജനികാന്തിന്റെ വില്ലന്‍ വേഷത്തിലെത്തുന്നത്. എമി ജാക്‌സണ്‍ തലൈവരുടെ നായികാ വേഷത്തില്‍ എത്തുന്നു.

നീരവ് ഷായാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ.തെലുങ്ക്,ഹിന്ദി ഭാഷകളിലായി ഒരേ സമയമായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. സംഗീതമാന്ത്രികന്‍ എആര്‍ റഹ്മാനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X