കോടികള്‍ വാരി എറിഞ്ഞത് ചുമ്മാതല്ല! 2.0 ടീസര്‍ ഒരു ദിവസം കൊണ്ട് കണ്ടത് ഒരു കോടിയിലധികം ആളുകള്‍!

തമിഴില്‍ നിന്നും ബ്രഹ്മാണ്ഡ സിനിമയൊരുക്കി ലോകസിനിമയെ തന്നെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് രജനികാന്തും ശങ്കറും. 2010 ല്‍ റിലീസിനെത്തിയ എന്തിരന്റെ രണ്ടാം ഭാഗമായി നിര്‍മ്മിക്കുന്ന 2.0 ആണ് കോടികള്‍ മുതല്‍ മുടക്കിലെത്തുന്ന ചിത്രം. കഴിഞ്ഞ ദിവസം സിനിമയില്‍ നിന്നും കിടിലന്‍ ടീസര്‍ പുറത്ത് വന്നിരുന്നു. നല്ല പ്രതികരണം നേടിയിരുന്നെങ്കിലും സിനിമയുടെ വിഎഫ്എക്‌സ് മികച്ചതല്ലെന്ന് ആരാധകര്‍ പറഞ്ഞിരുന്നു.

വിഎഫ്എക്‌സ് മികവുറ്റ രീതിയിലാക്കാന്‍ വേണ്ടിയാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുപാട് സമയമെടുത്തത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടും റിലീസിനെത്തിക്കാതിരുന്നത് ഇക്കാരണത്താലായിരുന്നു. ടീസറിനെ കുറിച്ച് പല അഭിപ്രായങ്ങളുണ്ടെങ്കിലും പുറത്തിറങ്ങി 24 മണിക്കൂര്‍ കഴിയുമ്പോഴെക്കും ടീസര്‍ കണ്ടവരുടെ എണ്ണം ഒരു കോടി മറികടന്നിരിക്കുകയാണ്.

rajinikanth-s-2-0-s-teaser-hit

ഇതുപോലൊരു റെക്കോര്‍ഡ് അടുത്ത കാലത്ത് ആര്‍ക്കും സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല. 3 ഡിയില്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമ റിലീസിനെത്തുന്നതോടെ ഇന്ത്യന്‍ സിനിമയിലെ സകല റെക്കോര്‍ഡുകളും മറികടക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. നിലവില്‍ നവംബര്‍ 29 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. രജനികാന്തിനൊപ്പം ബോളിവുഡ് താരം അക്ഷയ് കുമാര്‍, എമി ജാക്‌സണ്‍ എന്നിവരാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ചിലവേറിയ ചിത്രങ്ങളുടെ പട്ടികയിലാണ് 2.0 ഉള്ളത്. ഇതിനകം 500 കോടിയിലധികം മുടക്ക് മുതല്‍ ആയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ മൂന്ന് ഭാഷകളിലായി നിര്‍മ്മിക്കുന്ന സിനിമ ഡബ്ബ് ചെയ്ത വേര്‍ഷന്‍ ഇംഗ്ലീഷ്, ജപ്പാനിസ്, മലയ്, ചൈനീസ് തുടങ്ങി മറ്റ് പതിനഞ്ച് ഭാഷകളിലേക്കും എത്തിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X