കോടികള്‍ മുടക്കി ഓഡിയോ ലോഞ്ച്, ലോഞ്ചിങ്ങിന് മുമ്പ് രജനികാന്തിന്റെ സിനിമയോട് ചെയ്തത് വലിയ ചതി!!

രജനികാന്തും അക്ഷയ് കുമാറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് 2.0. 450 കോടി മുതല്‍ മുടക്കിലെത്തുന്ന സിനിമയില്‍ നിന്നും 12 കോടി മുതല്‍ മുടക്കില്‍ ഓഡിയോ ലോഞ്ചിനെത്തിച്ചിരുന്നു. ദുബായില്‍ നിന്നും നടത്തിയ പരിപാടിയ്ക്ക് മുമ്പ് തന്നെ പാട്ട് ചോര്‍ന്നിരിക്കുകയാണ്.

എന്തിരന്‍ എന്ന സിനിമയുടെ വിജയത്തിന് ശേഷം സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് 2.0 നിര്‍മ്മിച്ചിരിക്കുന്നത്. എസ് ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ നിന്നും ഇന്നലെയാണ് ഓഡിയോ പുറത്ത് വന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബൂര്‍ജ് ഖലീഫയില്‍ നിന്നുമാണ് ഓഡിയോ ലോഞ്ച് നടത്തിയത്. അതിന് വേണ്ടി മാത്രം 12 കോടി രൂപയുടെ ചിലവാണ് ഉണ്ടായിരുന്നത്.

 2.0

2.0

രജനികാന്തും അക്ഷയ് കുമാറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 2.0 എന്ന സിനിമ റിലീസിന് മുന്നെ ഞെട്ടിച്ചിരുന്നു. ഇന്നലെയായിരുന്നു സിനിമയില്‍ നിന്നും ഓഡിയോ പുറത്ത് വന്നത്.

ഇന്റര്‍നെറ്റില്‍ പുറത്ത് വന്നു

ഇന്റര്‍നെറ്റില്‍ പുറത്ത് വന്നു

സിനിമയില്‍ നിന്നും ആദ്യമായി പുറത്ത് വന്ന ഓഡിയോ വലിയൊരു സംഭവമായി മാറ്റുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍. എന്നാല്‍ ലോഞ്ചിനെത്തുന്നതിന് മുമ്പ് തന്നെ പാട്ട് ഇന്റര്‍നെറ്റിലൂടെ പുറത്ത് വരികയായിരുന്നു.

 ബൂര്‍ജ് ഖലീഫയില്‍

ബൂര്‍ജ് ഖലീഫയില്‍

ദുബായിലെ ബൂര്‍ജ് ഖലീഫയില്‍ നിന്നുമാണ് ഓഡിയോ ലോഞ്ച് നടത്തിയത്. 450 കോടി രൂപ മുതല്‍ മുടക്കിലാണ് സിനിമ വരുന്നതെങ്കില്‍ ഓഡിയോ ലോഞ്ചിന് മാത്രം 12 കോടി രൂപയുടെ ചിലവായിരുന്നു. 12000 ഫ്രീ പാസുകളാണ് പരിപാടിയ്ക്ക് വേണ്ടി കൊടുത്തിരുന്നത്.

ചരിത്രമാവും

ചരിത്രമാവും

ബൂര്‍ജ് പാര്‍ക്കില്‍ നിന്നും ആദ്യമായി ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിംഗിനുള്ള അവസരം കിട്ടിയത് 2.0 ടീമിനാണ്. ഇതിനുള്ള അനുമതി ദുബായി ഗവണ്‍മെന്റ് നല്‍കിയിരുന്നു. എ ആര്‍ റഹ്മാന്‍ 125 സിംഫണി സംഗീതജ്ഞരുമായി ലൈവായി പാടിയിരുന്നു.

 വ്യത്യസ്ത ഭാഷകള്‍

വ്യത്യസ്ത ഭാഷകള്‍

ലോക സിനിമയെ തന്നെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് 2.0. തമിഴ്, ഹിന്ദി, മലയാളം, തെലുങ്കു, ഇംഗ്ലീഷ്, ജപ്പാനിസ്, മലയ്, ചൈനീസ്, എന്നിങ്ങനെ 2.0 പതിനഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യാന്‍ പോവുന്നത്.

 ടീസര്‍ വരുന്നു

ടീസര്‍ വരുന്നു

സിനിമയില്‍ ടീസറും പുറത്ത് വരാന്‍ പോവുകയാണ്. അടുത്ത മാസം ഹൈദരാബാദില്‍ നിന്നുമായിരിക്കും ടീസര്‍ പുറത്ത് വിടുന്നത്. ഒപ്പം ഡിസംബറില്‍ തിയററ്റിക്കല്‍ ട്രെയിലറും ചെന്നൈയില്‍ നിന്ന് ലോഞ്ച് ചെയ്യാന്‍ പോവുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X