പൊളിച്ചടുക്കി രജനിയുടെ 2.0 ടീസര്‍! ഇതൊരു ഒന്നൊന്നര ഐറ്റം തന്നെ! തലൈവര്‍ മിന്നിക്കാനുളള വരവാണ്

By Midhun Raj

രജനീകാന്ത് ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് 2.0. പ്രഖ്യാപന വേള മുതല്‍ക്കു തന്നെ ചിത്രത്തിന്‌റെ വിശേഷങ്ങളറിയാനായി വലിയ താല്‍പര്യമായിരുന്നു എല്ലാവരും കാണിച്ചിരുന്നത്. 2010ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം തിയ്യേറ്ററുകളില്‍ വലിയ വിജയമായിരുന്നു നേടിയിരുന്നത്. സയന്‍സ് ഫിക്ഷന്‍ ചിത്രമായി ഇറങ്ങിയ യന്തിരന്‍ ബോക്‌സ് ഓഫീസില്‍ നിന്നും വലിയ കളക്ഷനും നേടിയെടുത്തിരുന്നു.

ആദ്യ ഭാഗത്തിനെക്കാള്‍ വലിയ ബഡ്ജറ്റിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. രജനീകാന്തിനൊപ്പം വമ്പന്‍ താരനിരയാണ് 2.0യില്‍ അണിനിരക്കുന്നത്. 2.0യിലും ഇരട്ട വേഷത്തില്‍ തന്നെയാകും രജനി എത്തുക. വിഎഫ്ക്ടസിന് വലിയ പ്രാധാന്യം നല്‍കിയാണ് യന്തിരന്റെ രണ്ടാം ഭാഗമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ റിലീസിനായി വലിയ ആകാംക്ഷകളോടെയായിരുന്നു എല്ലാവരും കാത്തിരുന്നത്. ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് 2.0യുടെ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

2.0

2.0

യന്തിരന്റെ ആദ്യ ഭാഗത്തിന് ലഭിച്ച സ്വീകാര്യതയാണ് ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കാന്‍ അണിയറക്കാറെ പ്രേരിപ്പിച്ചിരുന്നത്. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുണ്ടെന്ന വാര്ത്ത നേരത്തെ എല്ലാവരിലും സന്തോഷമുണ്ടാക്കിയിരുന്നു. രജനിയുടെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ട ആവേശത്തിലാണ് 2.0്‌യ്ക്കു വേണ്ടിയും ആരാധകര്‍ കാത്തിരിക്കുന്നത്. ഇത്തവണയും ഒരു ബ്രഹ്മാണ്ട ചിത്രവുമായിട്ടാണ് ശങ്കര്‍-രജനി കൂട്ടുകെട്ട് എത്തുന്നത്. ഡോ വസീഗരന്‍,ചിട്ടി എന്നീ കഥാപാത്രങ്ങളായിട്ടു തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും രജനി എത്തുക. ഹോളിവുഡ് നിലവാരത്തിലുളള ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ഇന്ത്യയില്‍ നിന്നു വിദേശത്തു നിന്നുമുളള ടെക്‌നീഷ്യന്‍മാരാണ് ചിത്രത്തിനു പിന്നില്‍ അണിനിരക്കുന്നത്.

കിടിലന്‍ ടീസര്‍

കിടിലന്‍ ടീസര്‍

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് 2.0യുടെ ടീസര്‍ ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്. സിനിമാ പ്രേമികളെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന വിഷ്യല്‍ എഫക്ട്‌സും ആക്ഷന്‍ രംഗങ്ങളുമാണ് ടീസറിന്റെ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്. രജനീകാന്തിന്റെ ചിട്ടി റോബോട്ടാണ് ടീസറില്‍ തിളങ്ങിനില്‍ക്കുന്നത്. ടീസര്‍ പുറത്തിറങ്ങി നിമിഷ നേരങ്ങള്‍ക്കുളളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ്കുമാറാണ് ചിത്രത്തില്‍ രജനിയുടെ വില്ലന്‍ വേഷത്തിലെത്തുന്നത്. രജനിക്കൊപ്പം തുല്ല്യപ്രാധാന്യമുളള കഥാപാത്രമായിട്ടാകും അക്ഷയ് കുമാറും ചിത്രത്തില്‍ എത്തുക. ഡോ റിച്ചാര്‍ഡ് എന്നൊരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അക്ഷയ് എത്തുന്നത്. എമി ജാക്‌സണാണ് ഇത്തവണ രജനിയുടെ നായികാ വേഷത്തില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം സുധാന്‍ഷു പാണ്ഡെ,ആദില്‍ ഹുസൈന്‍, കലാഭവന്‍ ഷാജോണ്‍.റിയാസ് ഖാന്‍ തുടങ്ങിയവരും ചി്ത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

450 കോടി ബഡ്ജറ്റ്

450 കോടി ബഡ്ജറ്റ്

450 കോടി മുതല്‍ മുടക്കിലാണ് യന്തിരന്റെ രണ്ടാം ഭാഗം അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ത്രീഡിയിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഹോളിവുഡില്‍ നിന്നുളളള ടെക്‌നീഷ്യന്മാരും ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.

10000 സ്‌ക്രീനുകളില്‍

10000 സ്‌ക്രീനുകളില്‍

ലോകമെമ്പാടുമുളള പതിനായിരം സ്‌ക്രീനുകളിലാകും രജനിയുടെ 2.0 പ്രദര്‍ശനത്തിനെത്തുക. തെന്നിന്ത്യന്‍ സിനിമാ ലോകം ഇതുവരെ കണ്ടിട്ടുളളതില്‍ വെച്ച് എറ്റവും വലിയ റിലീസായിട്ടാകും ചിത്രമെത്തുക. നവംബര്‍ 29നാണ് രജനിയുടെ ബ്രഹ്മാണ്ട ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. തമിഴില്‍ ചിത്രീകരിച്ച സിനിമ തെലുങ്ക്,ഹിന്ദി തുടങ്ങിയ ഭാഷകളിലും പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X