ബ്രഹ്മാണ്ഡ ചിത്രം 2.O ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരത്തിലേക്ക്! എല്ലാം റസൂല്‍ പൂക്കുട്ടിയുടെ മിടുക്കാണ്!!
രജനികാന്തിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമായി ഒരുക്കിയ സിനിമയാണ് 2.0. 543 കോടിയോളം മുതല്‍ മുടക്ക് ആവശ്യമായി വന്ന ചിത്രം ഇന്ത്യയിലെ ഏറ്റവും ചെലവ് കൂടിയ സിനിമയായിട്ടാണ് നിര്‍മ്മിച്ചത്. യന്തിരന്റെ രണ്ടാം ഭാഗമായി എസ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം 2018 നവംബര്‍ 29 നായിരുന്നു റിലീസിനെത്തിയത്. പ്രതീക്ഷിച്ച പോലെ ചിത്രം ഹിറ്റായില്ലെങ്കിലും ബോക്‌സോഫീസില്‍ 800 കോടിയോളം സിനിമയ്ക്ക് നേടാന്‍ കഴിഞ്ഞിരുന്നു.

ഇപ്പോഴിതാ 2.0 ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു എന്ന വാര്‍ത്ത വന്നിരിക്കുകയാണ്. വിദേശ ഭാഷ വിഭാഗത്തില്‍ സൗണ്ട് എഡിറ്റിംഗ് വിഭാഗത്തിലാണ് സിനിമയുടെ പേരും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഓസ്‌കാര്‍ ജേതാവായ റസൂല്‍ പൂക്കുട്ടി ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ശബ്ദമിശ്രണത്തിന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണിതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതേ വിഭാഗത്തില്‍ ഫീച്ചര്‍ സിനിമകളുടെ പട്ടികയിലേക്കും 2.0 നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
2.0 എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമ ലോകത്തോര സിനിമയുടെ മുഴുവന്‍ ശ്രദ്ധ പിടിച്ച് പറ്റുകയാണ്. വളരെയധികം അഭിമാനിക്കാവുന്ന കാര്യമാണിതെന്നും 2.0യുടെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ മുഴുവന്‍ വിജയമാണിതെന്നും റസൂല്‍ പൂക്കുട്ടി പറയുന്നു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി 4ഡിഎസ്ആര്‍എല്‍ ശബ്ദ സാങ്കേതിക വിദ്യ ഉപയോഗിച്ച സിനിമയാണ് 2.0. സിനിമയില്‍ ഇതുപയോഗിച്ചതിന് റസൂല്‍ പൂക്കുട്ടിയ്ക്ക് പ്രശംസകള്‍ ലഭിച്ചിരുന്നു.


Click it and Unblock the Notifications











