twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി സാര്‍ ചെയ്യേണ്ട റോളായിരുന്നു അത്, രജനീകാന്തിന്‌റെ ബ്ലോക്ക്ബസ്റ്റര്‍ സിനിമയിലെ വേഷത്തെ കുറിച്ച് നടന്‍

    By Midhun Raj
    |

    മമ്മൂട്ടി-രജനീകാന്ത് കൂട്ടുകെട്ടില്‍ വന്ന ദളപതി തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. മണിരത്‌നത്തിന്‌റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയിലെ ഇരുവരുടെയും പ്രകടനം ഇന്നും പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. സൂര്യയായി രജനീകാന്തും ദേവയായി മമ്മൂട്ടിയും മല്‍സരിച്ചഭിനയിച്ച ചിത്രം കൂടിയാണ് ദളപതി. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും സിനിമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ദളപതിക്ക് മുന്‍പ് തന്നെ നിരവധി തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് മമ്മൂട്ടി. എന്നാല്‍ വലിയൊരു കാന്‍വാസില്‍ മമ്മൂട്ടി ആദ്യമായി ചെയ്ത തമിഴ് സിനിമ ദളപതിയാണ്.

    നടി പ്രിയങ്കയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

    ഇളയരാജ ഒരുക്കിയ പാട്ടുകളും ദളപതിയുടെതായി ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. ദളപതി സമയത്ത് തുടങ്ങിയ സൗഹൃദം ഇന്നും കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് മമ്മൂട്ടിയും രജനീകാന്തും. രജനീകാന്തിനെ കുറിച്ചുളള മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം ശ്രദ്ധേയമാകാറുണ്ട്. അതേസമയം ദളപതിയുടെ വിജയത്തിന് പിന്നാലെ മമ്മൂട്ടിയെ മറ്റൊരു രജനീകാന്ത് ചിത്രത്തിലേക്കും പരിഗണിച്ചിരുന്നു എന്ന് പറയുകയാണ് തമിഴ് താരം ചരണ്‍ രാജ്.

    സ്റ്റൈല്‍ മന്നന്‌റെതായി 1995ല്‍ പുറത്തിറങ്ങിയ

    സ്റ്റൈല്‍ മന്നന്‌റെതായി 1995ല്‍ പുറത്തിറങ്ങിയ ബാഷ എന്ന ചിത്രത്തിലേക്കാണ് മമ്മൂട്ടിയെ ഒരു പ്രധാനപ്പെട്ട റോളിലേക്ക് അണിയറ പ്രവര്‍ത്തകര്‍ പരിഗണിച്ചത്. എന്നാല്‍ മമ്മൂട്ടിക്കായി തീരുമാനിച്ച വേഷം ചരണ്‍ രാജാണ് പിന്നീട് ചെയ്തത്. ചരണ്‍ അവതരിപ്പിച്ച അന്‍വര്‍ ബാഷ എന്ന കഥാപാത്രത്തിനായാണ് മമ്മൂട്ടിയെ അണിയറ പ്രവര്‍ത്തകര്‍ നോക്കിയത്. ബിഹൈന്‍ഡ് വുഡ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

    മമ്മൂട്ടി സാര്‍ ചെയ്യേണ്ട വേഷമായിരുന്നു

    മമ്മൂട്ടി സാര്‍ ചെയ്യേണ്ട വേഷമായിരുന്നു ഇതെന്ന് രജനി സാറാണ് തന്നോട് പറഞ്ഞതെന്ന് ചരണ്‍ പറയുന്നു. ഈ സിനിമയ്ക്ക് മുന്‍പ് ദളപതിയില്‍ ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. അതിനാല്‍ അദ്ദേഹം മമ്മൂട്ടി സാറിന് പകരം എന്നെ വിളിക്കുകയായിരുന്നു, അഭിമുഖത്തില്‍ ചരണ്‍ രാജ് പറഞ്ഞു. അതേസമയം രജനീകാന്തിന്‌റെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായാണ് ബാഷ അറിയപ്പെടുന്നത്.

    സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍

    സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ ഇറങ്ങിയ ചിത്രത്തിലെ മാണിക്ക് ബാഷ എന്ന കഥാപാത്രം സൂപ്പര്‍ താരത്തിന്‌റെതായി ഒരുകാലത്ത് വലിയ തരംഗമായി മാറി. രജനീകാന്തിന്‌റെ സ്റ്റൈലും മാസും തന്നെയാണ് ബാഷയും വലിയ വിജയമാകാന്‍ കാരണം. നടി നഗ്മയാണ് രജനീകാന്തിന്‌റെ നായികയായി ചിത്രത്തില്‍ എത്തിയത്. രഘുവരന്‍, ജനകരാജ്, ദേവന്‍, ശശി കുമാര്‍, വിജയകുമാര്‍, ആനന്ദരാജ്, ചരണ്‍ രാജ്, കിറ്റി, സത്യപ്രിയ, യുവറാണി, സേതു വിനായകം, അല്‍ഫോണ്‍സ, ഹേമലത ഉള്‍പ്പെടെയുളള താരങ്ങളും സിനിമയില്‍ കഥാപാത്രങ്ങളായി എത്തി.

    വിവാഹജീവിതത്തില്‍ അനുഭവിച്ച വിഷമങ്ങള്‍ മാത്രമാണ് അവള്‍ മറച്ചുവെച്ചത്, കല്‍പ്പനയെ കുറിച്ച് അമ്മയും ശ്രീമയിയുംവിവാഹജീവിതത്തില്‍ അനുഭവിച്ച വിഷമങ്ങള്‍ മാത്രമാണ് അവള്‍ മറച്ചുവെച്ചത്, കല്‍പ്പനയെ കുറിച്ച് അമ്മയും ശ്രീമയിയും

    ദേവ ഒരുക്കിയ പാട്ടുകളും രജനി

    ദേവ ഒരുക്കിയ പാട്ടുകളും രജനി ചിത്രത്തിന്‌റെതായി തരംഗമായി മാറി. മാസ് ആക്ഷന്‍ ചിത്രമായാണ് ബാഷ പ്രേക്ഷകരിലേക്ക് എത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം രജനി ചിത്രം റിറിലീസ് ചെയ്തപ്പോഴും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. രജനീകാന്തിന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ സിനിമ കൂടിയാണ് ബാഷ. 1995 ജനുവരി 12നാണ് രജനി ചിത്രം റിലീസ് ചെയ്തത്. 15 മാസമാണ് രജനീകാന്തിന്റെ ബാഷ തമിഴ്‌നാട്ടിലെ തിയ്യേറ്ററുകളില്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചത്.

    നല്ല കുപ്പായമൊക്കെ ഇട്ട് കല്യാണ വീട്ടില്‍ നില്‍ക്കുമ്പോഴാകും ആ വിളി വരുക, അനുഭവം പറഞ്ഞ് ഇന്ദ്രന്‍സ്‌നല്ല കുപ്പായമൊക്കെ ഇട്ട് കല്യാണ വീട്ടില്‍ നില്‍ക്കുമ്പോഴാകും ആ വിളി വരുക, അനുഭവം പറഞ്ഞ് ഇന്ദ്രന്‍സ്‌

    Recommended Video

    Mohanlal reminds Mammootty to wear mask
    രജനി ചിത്രത്തിന് പിന്നീട് റീമേക്ക് ചിത്രങ്ങളും

    രജനി ചിത്രത്തിന് പിന്നീട് റീമേക്ക് ചിത്രങ്ങളും വന്നിരുന്നു. കന്നഡ, ബംഗാളി ഭാഷകളിലാണ് ബാഷയ്ക്ക് റീമേക്ക് ചിത്രങ്ങള്‍ വന്നത്. എസ് പി ബാലസുബ്രഹ്മണ്യമാണ് സിനിമയിലെ മിക്ക ഗാനങ്ങളും പാടിയത്. ഒപ്പം കെജെ യേശുദാസ്, കെഎസ് ചിത്ര, സ്വര്‍ണലത തുടങ്ങിയവരും രജനീകാന്ത് ചിത്രത്തിനായി പാട്ടുകള്‍ പാടി. വൈരമുത്തുവാണ് വരികള്‍ എഴുതിയത്.

    Read more about: mammootty rajinikanth
    English summary
    rajinikanth's Baashha: mammootty was initially in talks for charan raj character
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X