ദര്‍ബാറില്‍ ആദിത്യ അരുണാചലമായി രജനീകാന്ത്! റിലീസിനായി ആകാംക്ഷയോടെ ആരാധകര്‍
രജനീകാന്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ദര്‍ബാര്‍. പേട്ടയുടെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് തലൈവരുടെ പുതിയ സിനിമ എത്തുന്നത്. ഏആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സ്‌റ്റൈല്‍ മന്നന്‍ സിനിമയുടെതായി പുറത്തുവന്ന പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യങ്ങളില്‍ ലഭിച്ചത്.

ദര്‍ബാറിലെ രജനീകാന്തിന്റെ കഥാപാത്രത്തെക്കുറിച്ചുളള പുതിയ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. സിനിമയില്‍ ആദിത്യ അരുണാചലം എന്നായിരിക്കും നടന്റെ കഥാപാത്രത്തിന്റെ പേരെന്നാണ് അറിയുന്നത്. ദര്‍ബാറിന്റെ സംവിധായകന്‍ ഏആര്‍ മുരുഗദോസിന്റെ അച്ഛന്റെ പേര് അരുാണചലം എന്നും മകന്റെ പേര് ആദിത്യ എന്നുമാണ്. ഈ രണ്ടു പേരുകളും കൂടി ചേര്‍ത്താണ് സംവിധായകന്‍ രജനിയുടെ കഥാപാത്രത്തിന് പേരിട്ടിരിക്കുന്നതെന്നും അറിയുന്നു. 1997ല്‍ അരുണാചലം എന്ന പേരില്‍ തന്നെ രജനി ചിത്രം പുറത്തിറങ്ങിരുന്നു. അതേസമയം ദര്‍ബാറില്‍ പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് രജനി അഭിനയിക്കുന്നതെന്ന് അറിയുന്നു.
27 വര്‍ഷത്തിന് ശേഷമാണ് തലൈവര്‍ വീണ്ടും പോലീസ് വേഷത്തിലെത്തുന്നത്. ഒരു ആക്ഷന്‍ ചിത്രമായിരിക്കുമെന്ന സൂചനകള്‍ നല്‍കികൊണ്ടാണ് സിനിമ വരുന്നത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്. മലയാളി താരം നിവേദ തോമസ് സിനിമയില്‍ രജനിയുടെ മകളായി എത്തുന്നു. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.


Click it and Unblock the Notifications











