twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയുടെ സര്‍ക്കാര്‍ ഓപ്പണിംഗ് തകര്‍ക്കാന്‍ ആവാതെ രജനിയുടെ ദര്‍ബാര്‍

    By Midhun Raj
    |

    സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ദര്‍ബാര്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. പൊങ്കലിനോടനുബന്ധിച്ച് തിയ്യേറ്ററുകളില്‍ എത്തിയ സിനിമയ്ക്ക് ആദ്യ ദിനം മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ഏആര്‍ മുരുകദോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ ആരാധകര്‍ ഒന്നടങ്കം ആഘോഷിച്ചിരുന്നു. ലോകമെമ്പാടുമായി വമ്പന്‍ റിലീസായിട്ടാണ് ദര്‍ബാര്‍ എത്തിയത്.

    പേട്ടയുടെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് രജനി ചിത്രം എത്തിയത്. തലൈവര്‍ ചിത്രത്തിന് വേണ്ട എല്ലാ ഘടകങ്ങളും ഉള്‍പ്പെടുത്തികൊണ്ടായിരുന്നു സിനിമ അണിയിച്ചൊരുക്കിയത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സിനിമ വിജയകരമായി മുന്നേറവേ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ സംബന്ധിച്ചുളള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

    ആക്ഷനും

    ആക്ഷനും മാസും കോമഡിയും സെന്റിമെന്റ്സുമെല്ലാം തന്നെ കൃത്യമായി ഉള്‍പ്പെടുത്തികൊണ്ടാണ് ദര്‍ബാര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഗംഭീര ആദ്യ പകുതിയും മോശമല്ലാത്ത രണ്ടാം പകുതിയുമാണ് ചിത്രത്തിലുളളത്. ദര്‍ബാറില്‍ പോലീസ് ഓഫീസറായി രജനി തകര്‍ത്താടുന്നുണ്ട്. 69ാമത്തെ വയസിലും പഴയ പ്രസരിപ്പോടെ മികച്ച പ്രകടനമാണ് തലൈവര്‍ കാഴ്ചവെക്കുന്നത്.

    സ്‌റ്റൈല്‍മന്നന്റെ

    സ്‌റ്റൈല്‍ മന്നന്റെ ചില രോമാഞ്ചമുണ്ടാക്കുന്ന സീനുകളും ദര്‍ബാറിലുണ്ട്. ഒരു കംപ്ലീറ്റ് രജനീകാന്ത് ഷോ തന്നെയാണ് ദര്‍ബാര്‍. പോലീസ് കമ്മീഷണറായുളള നടന്റെ പ്രകടനത്തെ എല്ലാവരും പ്രശംസിക്കുന്നുണ്ട്. രജനീ കാന്തിനൊപ്പം മകളായി എത്തിയ നിവേദ തോമസിനും മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിക്കുന്നത്. നായികയാണെങ്കിലും വളരെ കുറച്ച് സീനുകളില്‍ മാത്രമാണ് നയന്‍താര എത്തുന്നത്.

    മികച്ച പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും

    മികച്ച പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും കളക്ഷന്റെ കാര്യത്തില്‍ വിജയുടെ സര്‍ക്കാറിന് പിന്നിലായാണ് ദര്‍ബാര്‍ എത്തിയിരിക്കുന്നത്. ചെന്നൈ മള്‍ട്ടിപ്ലക്‌സ് കളക്ഷന്റെ കാര്യത്തിലാണ് സര്‍ക്കാരിന് പിന്നില്‍ ദര്‍ബാര്‍ എത്തിയത്. ആദ്യ ദിന കളക്ഷനില്‍ 2.37 കോടിയാണ് സര്‍ക്കാരിന് ലഭിച്ചതെങ്കില്‍ 2.27 കോടി മാത്രമാണ് ദര്‍ബാരിന് നേടാനായത്. രജനിയുടെ തന്നെ 2.0 ആണ് ചെന്നൈ മള്‍ട്ടിപ്ലക്‌സുകളില്‍ ആദ്യ ദിന കളക്ഷനില്‍ മുന്നിലുളളത്.

    ചെന്നൈയിലെ

    ചെന്നൈയിലെ അഭിരാമി മെഗാമാള്‍ അടച്ചിട്ടതാണ് ദര്‍ബാറിന്റെ കളക്ഷന്‍ കുറയാന്‍ പ്രധാന കാരണമായത്. ദര്‍ബാറിന് മുന്‍പ് പുറത്തിറങ്ങിയ സിനിമകളെല്ലാം ഈ മാളില്‍ നിന്നും മികച്ച കളക്ഷനാണ് നേടിയത്. അതേസമയം തമിഴ്‌നാട് ബോക്‌സോഫീസില്‍ നിന്നുമാത്രമായി 15 കോടിക്കടുത്ത് കളക്ഷന്‍ ദര്‍ബാര്‍ ആദ്യദിനം നേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

    കുമ്പളങ്ങിക്ക് 15ലക്ഷവും വലിയ പെരുന്നാളിന് 30ഉം, ഷെയ്‌ന്റെ പ്രതിഫലത്തെക്കുറിച്ച് നിര്‍മ്മാതാക്കള്‍കുമ്പളങ്ങിക്ക് 15ലക്ഷവും വലിയ പെരുന്നാളിന് 30ഉം, ഷെയ്‌ന്റെ പ്രതിഫലത്തെക്കുറിച്ച് നിര്‍മ്മാതാക്കള്‍

    തെലുങ്കില്‍ നിന്നും

    തെലുങ്കില്‍ നിന്നും 4.5 കോടിയും കേരളത്തില്‍ നിന്നും 2 കോടിയും കര്‍ണാടകയില്‍ നിന്നും 2.5 കോടിക്കടുത്തും കളക്ഷന്‍ നേടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓള്‍ ഇന്ത്യ ബോക്‌സോഫീസില്‍ നിന്നായി ചിത്രം 20 കോടിക്കടുത്ത് ആദ്യ ദിനം നേടിയതായും അറിയുന്നു. ഓവര്‍സീസില്‍ നിന്നായി 10 മുതല്‍ 15 കോടി വരെയാണ് ചിത്രത്തിന് കളക്ഷന്‍. അങ്ങനെയാണെങ്കില്‍ ലോകമെമ്പാടുനിന്നും ചിത്രത്തിന് 30 മുതല്‍ 35 കോടി വരെയായിരിക്കും ആദ്യ ദിന കളക്ഷന്‍.

    വിവാഹ നിശ്ചയ ചിത്രങ്ങള്‍ക്ക് താഴെ നെഗറ്റീവ് കമന്റുകള്‍! മീര അനിലിന്റെ മറുപടി വൈറല്‍വിവാഹ നിശ്ചയ ചിത്രങ്ങള്‍ക്ക് താഴെ നെഗറ്റീവ് കമന്റുകള്‍! മീര അനിലിന്റെ മറുപടി വൈറല്‍

    Read more about: rajinikanth darbar
    English summary
    Rajinikanth's Darbar Movie Collection Updates
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X