പോലീസ് ഓഫീസറായി സ്റ്റൈല്‍മന്നന്റെ വരവ്! ദര്‍ബാറിന്റെ കിടിലന്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്!കാണൂ
പേട്ടയ്ക്ക് ശേഷം രജനീകാന്ത് നായകനാവുന്ന എറ്റവും പുതിയ ചിത്രമാണ് ദര്‍ബാര്‍. എ ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ദര്‍ബാറിന്റെതായി കിടിലന്‍ ഒരു ഫസ്റ്റ്‌ലുക്കാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.
ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ റോളിലാണ് തലൈവര്‍ എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ രജനിയുടെ നായികാ വേഷത്തിലെത്തുന്നത്. ഒരിടവേളയ്ക്കു ശേഷം തലൈവരും നയന്‍സും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. മലയാളി താരം നിവേദ തോമസ് സൂപ്പര്‍സ്റ്റാറിന്റെ മകളുടെ വേഷത്തില്‍ എത്തുന്നു.

മുംബൈയുടെ പശ്ചാത്തലത്തലത്തിലാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ദര്‍ബാറിനു വേണ്ടി സംഗീതമൊരുക്കുന്നത്. സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് ചെയ്യുന്നു. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സാണ് തലെവരുടെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. പേട്ടയ്ക്കു ശേഷമുളള രജനീകാന്ത് ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.


Click it and Unblock the Notifications











