ദര്‍ബാറില്‍ എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റായി രജനീകാന്ത്! ആക്ഷന്‍ ത്രില്ലറുമായി സ്റ്റൈല്‍ മന്നന്റെ വരവ്!
പേട്ടയുടെ വന്‍ വിജയത്തിന് ശേഷം രജനീകാന്ത് നായകവേഷത്തില്‍ എത്തുന്ന എറ്റവും ചിത്രമാണ് ദര്‍ബാര്‍. ഏആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റായി രജനി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സ്‌റ്റൈല്‍ മന്നന്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.
നിരവധി ആക്ഷന്‍ രംഗങ്ങളുളള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാറെന്നാണ് അറിയുന്നത്. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളാണ് ദര്‍ബാറിന്റെ ഷൂട്ടിംഗ് നടക്കുന്നത്. കോടതി എന്ന അര്‍ത്ഥത്തിലാണ് സിനിമയ്ക്ക് ദര്‍ബാര്‍ എന്ന് പേരിട്ടിരിക്കുന്നതെന്നാണ് സൂചന. ദര്‍ബാറിന്റെ അടുത്ത ഷെഡ്യൂള്‍ ജൂണിലായിരിക്കും ആരംഭിക്കുക.

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്നു. മലയാളി താരം നിവേദ തോമസാണ് സൂപ്പര്‍ സ്റ്റാറിന്റെ മകളുടെ വേഷത്തില്‍ എത്തുന്നത്. അടുത്ത വര്‍ഷം പൊങ്കല്‍ സമയത്തായിരിക്കും ദര്‍ബാര്‍ തിയ്യേറ്ററുകളിലേക്ക് എത്തുക.


Click it and Unblock the Notifications











