ദര്‍ബാറില്‍ കിടിലന്‍ ഗെറ്റപ്പില്‍ സ്റ്റൈല്‍ മന്നന്‍! വൈറലായി സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍! കാണൂ
പേട്ടയ്ക്ക് ശേഷം സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ദര്‍ബാര്‍. എ ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. മുംബൈയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയില്‍ പോലീസ് ഓഫീസറായും സാമൂഹ്യ പ്രവര്‍ത്തകനായിട്ടുമാണ് തലൈവര്‍ എത്തുന്നത്.
ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ദര്‍ബാറിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

സിനിമയിലെ രജനിയുടെയും നയന്‍സിന്റെയും ഗെറ്റപ്പുകള്‍ കാണിച്ചുകൊണ്ടുളള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം തലൈവരും നയന്‍സും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍. മലയാളി താരം നിവേദ തോമസാണ് സൂപ്പര്‍സ്റ്റാറിന്റെ മകളുടെ വേഷത്തില്‍ എത്തുന്നത്
സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്നു. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് ചെയ്യുന്നത്. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മ്മിക്കുന്നു. അടുത്ത വര്‍ഷം പൊങ്കലിന് ആയിരിക്കും ദര്‍ബാര്‍ തിയ്യേറ്ററുകളിലേക്ക് എത്തുക.


Click it and Unblock the Notifications











