കൈയ്യില്‍ വാളേന്തി രജനിയുടെ ആദിത്യ അരുണാചലം! ദര്‍ബാറിന്റെ കിടിലന്‍ മോഷന്‍ പോസ്റ്റര്‍

By Midhun Raj

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ദര്‍ബാര്‍. പേട്ടയുടെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് തലൈവരുടെ പുതിയ സിനിമ എത്തുന്നത്. ഏആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് നായികയാവുന്നത്. പൊങ്കല്‍ റിലീസായി എത്തുന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ആദിത്യ അരുണാചലം എന്ന പോലീസുകാരനായ രജനിയുടെ കഥാപാത്രത്തെയാണ് മോഷന്‍ പോസ്റ്ററില്‍ കാണിക്കുന്നത്.

darbar

അനിരുദ്ധ് രവിചന്ദറിന്റെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയാണ് ദര്‍ബാറിന്റെ മോഷന്‍ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. തലൈവരുടെ മുന്‍ചിത്രമായ പേട്ടയ്ക്കും സംഗീതം നല്‍കിയത് അനിരുദ്ധായിരുന്നു. കൈയ്യില്‍ വാളേന്തിയ രജനിയുടെ ആക്ഷനാണ് ആരാധകരെ ഒന്നടങ്കം ആവശത്തിലാഴ്ത്തിയിരിക്കുന്നത്. 3 മില്യണിലധികം ആളുകളാണ് ഈ വീഡിയോ യൂടുബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്.

കമല്‍ഹാസന്‍, മോഹന്‍ലാല്‍, സല്‍മാന്‍ ഖാന്‍, മഹേഷ് ബാബു തുടങ്ങിയവരാണ് മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. സുനില്‍ ഷെട്ടി, പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേദ തോമസ്, ദലിപ് താഹില്‍, സൂരി, ഹരീഷ് ഉത്തമന്‍, മനോബാല, സുമന്‍, ആനന്ദരാജ്, റാവു രമേഷ്, ബോസ് വെങ്കട്ട് തുടങ്ങിയവരാണ് ദര്‍ബാറില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. സന്തോഷ് ശിവനാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

More from Filmibeat

Read more about: rajinikanth darbar nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X