ദര്‍ബാറില്‍ മസില്‍ പെരുപ്പിച്ച് രജനീകാന്ത്! സ്റ്റൈല്‍ മന്നന്‍ ചിത്രത്തിന്റെ സെക്കന്‍റ് ലുക്ക്
സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ് ദര്‍ബാര്‍. പേട്ടയുടെ വന്‍വിജയത്തിന് ശേഷമാണ് സൂപ്പര്‍ താരത്തിന്റെ പുതിയ ചിത്രം എത്തുന്നത്. ഏആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായികാ വേഷത്തിലെത്തുന്നത്. ദര്‍ബാറിന്റെതായി പുറത്തിറങ്ങിയ സെക്കന്റ ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

പുതിയ പോസ്റ്ററില്‍ മസില്‍ പെരുപ്പിച്ചുളള രജനിയുടെ കഥാപാത്രത്തെയാണ് കാണിച്ചിരിക്കുന്നത്. ദര്‍ബാറിന്റെതായി പുറത്തിറങ്ങിയ പുതിയ പോസ്‌റ്ററിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. കലിപ്പ് ലുക്കിലാണ് സ്റ്റൈല്‍മന്നനെ പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്.
നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ
ചെറുപ്പക്കാരന്‍, മിടുക്കന്‍, തന്ത്രശാലി, ശാഠ്യക്കാരന്‍ തലൈവറിന്റെ ഇതുവരെ കാണാത്ത അവതാരം എന്ന് കുറിച്ചുകൊണ്ടാണ് സംവിധായകന്‍ ഏആര്‍ മുരുകദോസ് ദര്‍ബാറിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരുന്നത്. പോലീസ് ഓഫീസറായും സാമൂഹ്യ പ്രവര്‍ത്തകനായും ചിത്രത്തില്‍ രജനി എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സുനില്‍ ഷെട്ടി. പ്രതീക് ബബ്ബാര്‍, യോഗി ബാബു,ജീവ ,പ്രകാശ് രാജ്. നിവേത തോമസ്, ദലിപ് താഹല്‍, സൂരി, ഹരീഷ് ഉത്തമന്‍,മനോബാല.സുമന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ് ദര്‍ബാറിന്റെ സംഗീതം.


Click it and Unblock the Notifications











