തനി വഴി...! തരംഗമായി രജനി ചിത്രം ദര്‍ബാറിലെ പുതിയ ഗാനം! വീഡിയോ
സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ദര്‍ബാര്‍. പൊങ്കല്‍ റിലീസായി എത്തുന്ന സിനിമയുടെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ നിലവില്‍ പുരോഗമിച്ചുെകാണ്ടിരിക്കുകയാണ്. ഏആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ പോലീസ് കമ്മീഷണറായിട്ടാണ് രജനി എത്തുന്നത്. ആദിത്യ അരുണാചലം എന്നാണ് ചിത്രത്തില്‍ താരത്തിന്റെ പേര്. ദര്‍ബാറിന്റെതായി പുറത്തിറങ്ങിയ രണ്ടാമത്തെ ഗാനവും തരംഗമായി മാറിയിരുന്നു.

അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ തനി വഴി എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഒന്നരമില്യണിലധികം ആളുകളാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞിരിക്കുന്നത്. പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ദര്‍ബാറിന്റെതായി നേരത്തെ പുറത്തിറങ്ങിയ ആദ്യ ഗാനത്തിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.
ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ഇത്തവണ രജനിയുടെ നായികയായി എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം രജനീകാന്ത് വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ പാണ്ഡ്യന്‍ എന്ന ചിത്രത്തിലാണ് രജനി അവസാനമായി പോലീസ് വേഷത്തിലെത്തിയത്. അതേസമയം ദളപതി വിജയുടെ സര്‍ക്കാറിന് ശേഷമാണ് രജനി ചിത്രവുമായി ഏആര്‍ മുരുകദോസ് എത്തുന്നത്.


Click it and Unblock the Notifications











