പഞ്ച് ഡയലോഗും പാട്ടും ഡാന്‍സുമായി രജനീകാന്ത്! തരംഗമായി ദര്‍ബാര്‍ ട്രെയിലര്‍
പേട്ടയ്ക്ക് പിന്നാലെ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ദര്‍ബാര്‍. പൊങ്കലിന് തിയ്യേറ്ററുകളിലേക്ക് എത്തുന്ന സിനിമയുടെ കിടിലന്‍ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. രജനിയുടെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമാണ് ട്രെയിലറില്‍ മുഖ്യ ആകര്‍ഷണമായിരിക്കുന്നത്. ആറ് മില്യണിലധികം ആളുകളാണ് ട്രെയിലര്‍ യൂടൂബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. ട്രെന്‍ഡിംഗില്‍ ഒന്നാമതായും വീഡിയോ മുന്നേറുന്നു.

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് തലൈവരുടെ നായികയായി എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം രജനീകാന്ത് വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ദര്‍ബാര്‍. ഏആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ പോലീസ് കമ്മീഷണറായിട്ടാണ് രജനി എത്തുന്നത്.
ആദിത്യ അരുണാചലം എന്നാണ് ചിത്രത്തില്‍ താരത്തിന്റെ പേര്. സുനില്‍ ഷെട്ടി, പ്രതീക് ബബ്ബാര്‍, നിവേദ തോമസ്, യോഗി ബാബു തുടങ്ങിയവരാണ് ദര്‍ബാറില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം നേരത്തെ തരംഗമായി മാറിയിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സാണ് ദര്‍ബാര്‍ നിര്‍മ്മിക്കുന്നത്. പൊങ്കല്‍ റിലീസായി ജനുവരി പത്തിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











