മുരുകദോസിന്റെ ദര്‍ബാറില്‍ ഇരട്ടവേഷത്തില്‍ രജനീകാന്ത്? സൂപ്പര്‍താര ചിത്രത്തിനായി കാത്ത് ആരാധകര്‍

By Midhun Raj

പേട്ടയുടെ വന്‍വിജയത്തിന് ശേഷം തമിഴകത്ത് വീണ്ടും തിളങ്ങിനില്‍ക്കുകയാണ് രജനീകാന്ത്. ഈ വര്‍ഷമാദ്യം പൊങ്കല്‍ റിലീസായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍നിന്നും വലിയ വിജയമായിരുന്നു നേടിയത്. അജിത്തിന്റെ വിശ്വാസത്തിനൊപ്പം റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച സ്വീകാര്യത ആരാധകര്‍ നല്‍കിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടുമുണ്ടാക്കാന്‍ തലൈവര്‍ ചിത്രത്തിന് സാധിച്ചിരുന്നു.

പേട്ടയ്ക്കു ശേഷമുളള തലൈവര്‍ ചിത്രത്തിനായി ആകാംക്ഷകളോടെയായിരുന്നു എല്ലാവരും കാത്തിരുന്നത്. ദര്‍ബാര്‍ എന്ന് പേരിട്ട പുതിയ സിനിമയുടെ ഫസ്റ്റ്‌ലുക്ക് അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഫസ്റ്റ് ലുക്കിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന തലൈവര്‍ ചിത്രത്തെക്കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

ദര്‍ബാര്‍

ദര്‍ബാര്‍

വിജയുടെ സര്‍ക്കാരിന് ശേഷം ഏആര്‍ മുരുകദോസാണ് രജനീകാന്തിന്റെ ദര്‍ബാറുമായി എത്തുന്നത്. രജനിയും മുരുകദോസും ആദ്യമായിട്ടാണ് ഒരു ചിത്രത്തിന് വേണ്ടി ഒരുമിച്ചിരിക്കുന്നത്. പേട്ടയുടെ വന്‍വിജയത്തിനു പിന്നാലെയായിരുന്നു രജനീകാന്തിനെ നായകനാക്കിയുളള ചിത്രം മുരുകദോസ് പ്രഖ്യാപിച്ചിരുന്നത്. ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രം തന്നെയാണ് ഈ കൂട്ടുകെട്ടില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത്. പേട്ട പോലെ രജനി ആരാധകര്‍ക്ക് ആഘോഷിക്കാന്‍ കഴിയുന്ന ഒരു ചിത്രമാണ് ദര്‍ബാറെന്ന് സംവിധായകന്‍ തന്നെ തുറന്നുപറഞ്ഞിരുന്നു

ഇരട്ടവേഷത്തില്‍ രജനി

ഇരട്ടവേഷത്തില്‍ രജനി

ദര്‍ബാറില്‍ പോലീസ് ഓഫീസറുടെ റോളിലാണ് സ്‌റ്റൈല്‍ മന്നന്‍ എത്തുകയെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ പോലീസ് ഓഫീസറുടെ റോളിനു പുറമെ സാമൂഹ്യ പ്രവര്‍ത്തകനായും രജനി ചിത്രത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഡിസിപി മണിരാജ് എന്നാണ് ചിത്രത്തില്‍ രജനി അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രത്തിന്റെ പേര്. ദര്‍ബാറിന്റെ ആദ്യ പകുതിയില്‍ പോലീസ് ഓഫീസറായും രണ്ടാം പകുതിയില്‍ സാമൂഹ്യ പ്രവര്‍ത്തകനായും തലൈവര്‍ എത്തുമെന്നാണ് അറിയുന്നത്.

നായിക

നായിക

കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേരെന്നാണ് സൂചന. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നത്, ഒരിടവേളയ്ക്കു ശേഷമാണ് രജനീകാന്ത് ചിത്രത്തില്‍ നയന്‍താര നായികയായി അഭിനയിക്കുന്നത്. മുന്‍പ് രജനിയ്‌ക്കൊപ്പം ചന്ദ്രമുഖി,കുസേലന്‍,ശിവാജി തുടങ്ങിയ സിനിമകളില്‍ നയന്‍താര അഭിനയിച്ചിരുന്നു. ദര്‍ബാറില്‍ തലൈവര്‍ക്കൊപ്പം ഏറെ പ്രാധാന്യമുളള ഒരു നായികാ വേഷത്തിലായിരിക്കും നയന്‍താര എത്തുക.

ഇത്തവണയും അനിരുദ്ധ്

ഇത്തവണയും അനിരുദ്ധ്

പേട്ടയ്ക്കു പിന്നാലെ ഇത്തവണയും അനിരുദ്ധ് രവിചന്ദറാണ് രജനി ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. മുന്‍പ് പേട്ടയ്ക്ക് വേണ്ടി അനിരുദ്ധ് ഒരുക്കിയ ഗാനങ്ങളെല്ലാം തിയ്യേറ്ററുകളില്‍ തരംഗമായി മാറിയിരുന്നു. ചിത്രത്തില്‍ തലൈവരുടെ മികച്ച പ്രകടനത്തില്‍ പ്രധാന പങ്കുവഹിച്ചത് അനിരുദ്ധിന്റെ സംഗീതം തന്നെയായിരുന്നു. സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സാണ്.

അടുത്ത വര്‍ഷം പൊങ്കലിന്

അടുത്ത വര്‍ഷം പൊങ്കലിന്

ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രം അടുത്ത വര്‍ഷം പൊങ്കലിന് തിയ്യേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ദര്‍ബാറില്‍ രജനിയുടെ മകളായി മലയാളി നടി നിവേദ തോമസും എത്തുമെന്നാണ് അറിയുന്നത്. മുന്‍പ് ജിത്തു ജോസഫ് സംവിധാനം ചെയ്ത പാപനാശത്തില്‍ കമല്‍ഹാസന്റെ മകളായി നിവേദ അഭിനയിച്ചിരുന്നു. മുംബൈ കേന്ദ്രീകരിച്ചുളള ഒരു മാസ് ചിത്രമായിരിക്കും സിനിമയെന്നാണ് അറിയുന്നത്. സ്റ്റൈല്‍ മന്നന്റെ പുതിയ ചിത്രത്തിന്റെ റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X