കബാലിക്ക് പിന്നാലെ ആകാശം തൊട്ട് ദര്‍ബാറും! പ്രൊമോഷന്‍ ചിത്രങ്ങള്‍ വൈറല്‍
സ്‌റ്റെെല്‍ മന്നന്‍ രജനീകാന്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ദര്‍ബാര്‍. പേട്ടയുടെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് തലൈവരുടെ പുതിയ ചിത്രം എത്തുന്നത്. പൊങ്കല്‍ റിലീസായ ദര്‍ബാറിന്റെ വരവ് ആഘോഷമാക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകര്‍. ഏആര്‍ മുരുകദോസ് സംവിധാനം ചെയ്ത സിനിമയില്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് നായികയായി എത്തുന്നത്.

ആദിത്യ അരുണാചലമായി സ്‌റ്റൈല്‍ മന്നന്‍ എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും ഗാനങ്ങളുമെല്ലാം തന്നെ തരംഗമായി മാറിയിരുന്നു. അനിരുദ്ധ് രവിചന്ദറാണ് രജനി ചിത്രത്തിനായി ഇത്തവണയും പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ദര്‍ബാറിന്റെ പ്രൊമോഷന്‍ പരിപാടികളെല്ലാം തന്നെ തകൃതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കബാലിക്ക് പിന്നാലെ ആകാശം തൊടുന്ന പ്രമോഷനുമായി ദര്‍ബാറും എത്തിയിരിക്കുകയാണ്. രജനി ചിത്രത്തിന്റെ പോസ്റ്ററുകള്‍ പതിച്ചുകൊണ്ടുളള വിമാനങ്ങള്‍ക്ക് ദര്‍ബാര്‍ ഫ്‌ളൈറ്റ് എന്നാണ് ആരാധകര്‍ പേര് നല്‍കിയിരിക്കുന്നത്. ജനുവരി 9നാണ് ദര്‍ബാര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സുനില്‍ ഷെട്ടി വില്ലന്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ യോഗി ബാബുവും പ്രധാന വേഷത്തില്‍ എത്തുന്നു.


Click it and Unblock the Notifications











