സൗന്ദര്യ രജനികാന്ത് വിവാഹിതയായി!! താരപുത്രിയ്ക്ക് ആശംസ നേർന്ന് സിനിമ ലോകം, വിവാഹ ചിത്രങ്ങൾ കാണാം
രജനികാന്ത് ലത ദമ്പതിമാരുടെ ഇളയമകളാണ് സൗന്ദര്യ.
ആഘോഷങ്ങൾക്കൊടുവിൽ നടൻ രജനികാന്തിന്റെ മകളും സംവിധായകയുമായ സൗന്ദര്യ രജനികാന്തിന്റെ വിവാഹം നടന്നു. ചെന്നൈയിലെ ലീല പാലസിൽവെച്ചായിരുന്നു താരപുത്രിയുടെ വിവാഹം. നടനും ബിസിനസ്കാരനുമായ വിശാഖൻ വനങ്കമുടിയാണ് സൗന്ദര്യയുടെ കഴുത്തിൽ താലി ചാർത്തിയത്. സിനിമ രാഷ്ട്രീയ രംഗത്തുളള പ്രമുഖർ വിവാഹത്തിന് എത്തിയിരുന്നു.

രജനികാന്ത് ലത ദമ്പതിമാരുടെ ഇളയമകളാണ് സൗന്ദര്യ. സിനിമ മേഖലയിൽ തിളങ്ങാൻ ആഗ്രഹിക്കുന്ന താരപുത്രിമാരിൽ നിന്ന് അൽപം വ്യത്യസ്തയായിരുന്നു സൗന്ദര്യ. സിനിമ അഭിനയം വിട്ട് സംവിധാനത്തിലേയ്ക്ക് താരപുത്രി കടന്നത് ഇപ്പോൾ സൗന്ദര്യയുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വൈറലാണ്.

അടുത്ത ബന്ധുക്കൾ മാത്രം
ഹിന്ദു മതാചാരപ്രകാരമായിരുന്നു സൗന്ദര്യയുടേയും വിശാഖന്റേയും വിവാഹം നടന്നത്. ഫെബ്രുവരി 11 ന് ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീല പാലസിൽവെച്ചായിരുന്നു വിവാഹം നടന്നത്, അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. രജനിയുടെ അടുത്ത സുഹൃത്തും തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടതാരവുമായ കമൽഹാസനും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കൂടാതെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ വിവാഹത്തിലെ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു.

ദിവസങ്ങളായുളള ആഘോഷം
സൗന്ദര്യയുടെ വിവാഹവുമായി ബന്ധപ്പെട്ട് ദിവസങ്ങളായുളള ആഘോഷവും തയ്യാറെടുപ്പുകളും തകൃതിയായി നടക്കുകയായിരുന്നു.വിവാഹത്തിന് മുന്നോടിയായി നടന്ന പ്രീവെഡ്ഡിങ് ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മകളുടെ വിവാഹ ചടങ്ങിലെ രജനിയുടെ നൃത്തമായിരുന്നു ഹൈലൈറ്റ്. തലൈവരുടെ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലാണ്.

സഹപ്രവർത്തകർക്കായി വിരുന്ന്
വളരെ അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരും മാത്രമായിരുന്നു സൗന്ദര്യ- വിശാഖൻ വിവാഹത്തിന് പങ്കെടുത്തത്. ചെന്നൈയിലെ ലീല പാലസിൽവെച്ച് അതീവ സ്വകാര്യമായിട്ടായിരുന്നു വിവാഹം നടന്നത്. സിനിമയിലും രഷ്ട്രീയത്തിലും ഒരുപാട് സുഹൃത്തുക്കളുള്ള രജനി സിനിമ, രാഷ്ട്രീയ മേഖലയിലെ തന്റെ സുഹൃത്തുക്കൾക്ക് വേണ്ടി വിരുന്ന് സംഘടിപ്പിക്കുന്നുണ്ട്. ചെന്നൈയിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ വെച്ചാകും റിസപഷൻ സംഘടിപ്പിക്കുക. പിന്നാലെ സംഥലം തീയതിയും അറിയിക്കുമെന്ന് താരവുമായുളള അടുത്ത വൃത്തങ്ങൾ പറയുന്നു.

പേരക്കുട്ടികളോടൊപ്പമുള്ള നൃത്തം
സൗന്ദര്യയുടെ പ്രീ വെഡ്ഡിങ് വീഡിയോയിലെ പ്രധാന ഹൈലൈറ്റ് രജനിയുടെ നൃത്തമായിരുന്നു. ഒരുവൻ ഒരുവൻ മുതലാളി എന്ന ഗാനത്തിന് രജനിയും പേരുക്കുട്ടികളായ യാത്ര, ലിംഗ, വേദ് കൃഷ്ണ എന്നിവർക്കൊപ്പമായിരുന്നു തലൈവർ നൃത്തം ചെയ്ത്ത. രജനിയുടെ നൃത്തം ഇപ്പോൾ വൈറലായിട്ടുണ്ട്. മൂത്ത മകൾ ഐശ്വര്യയുടേയും നടൻ ധനുഷിന്റേയും മക്കളാണ്. ലിംഗയും, യാത്രയും, വേദ് കൃഷ്ണ സൗന്ദര്യയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ്.


Click it and Unblock the Notifications











