രജനിയുടെ പരാമര്‍ശം! കര്‍ണാടകയില്‍ കാലയുടെ പ്രദര്‍ശനം തടയുമെന്ന് കന്നഡ സംഘടനകള്‍
രജനികാന്ത് ചിത്രം കാലയ്ക്കായി ആവേശത്തോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. കബാലിക്ക് ശേഷമിറങ്ങുന്ന തലൈവര്‍ ചിത്രമെന്ന നിലയിലാണ് കാലയ്ക്ക് ഇത്രയുമധികം സ്വീകാര്യത ആരാധകരും സിനിമാ പ്രേമികളും നല്‍കിയിരിക്കുന്നത്. വണ്ടര്‍ ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് നിര്‍മ്മിക്കുന്ന ഈ ചിത്രം ജൂണ്‍ എഴിനാണ് തിയ്യേറ്ററുകളിലേക്കെത്തുന്നത്.
റിലിസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഒരു വിഭാഗം കന്നഡ സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്. കാവേരി നദീ ജല തര്‍ക്കത്തിലുളള രജനിയുടെ പരാമര്‍ശങ്ങളാണ് കന്നഡ സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്. രജനിയുടെ പരാമര്‍ങ്ങള്‍ പ്രതിഷേധാത്മകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കന്നഡ സംഘടനകള്‍ എതിര്‍പ്പുമായി എത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുമായി കര്‍ണാടകയിലെ തിയ്യേറ്റര് ഉടമകളും വിതരണക്കാരും ബന്ധപ്പെടരുതെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. അതേ സമയം വന്‍ റിലീസുമായാണ് ഇത്തവണയും തലൈവരുടെ ചിത്രമെത്തുന്നത്. കബാലി റിലീസ് ചെയ്തതിനേക്കാള്‍ കൂടുതല്‍ തിയ്യേറ്ററുകളില്‍ കാലയെത്തുമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും ട്രെയിലറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

കാലയില്‍ രജനിയുടെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് തന്നെയാണ് മുഖ്യ ആകര്‍ഷണം. മുംബൈ അധോലോക നായകനായിട്ടാണ് ചിത്രത്തില്‍ രജനി എത്തുന്നത്. നാനാ പടേക്കര്‍ വില്ലനായി എത്തുന്ന ചിത്രത്തില്‍ ഈശ്വരി റാവു,ഹിമ ഖുറേഷി,സമുദ്രക്കനി,പങ്കജ് ത്രിപാഠി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പൊളിറ്റിക്കല്‍ ഗ്യാങ്ങ്സ്റ്റര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായാണ് കാല ഒരുക്കിയിരിക്കുന്നത്. കബാലി പോലെ തന്നെ ക്ലാസും മാസും ചേര്‍ന്നുളള ഒരു ചിത്രമായിരിക്കും കാലയെന്നാണ് അറിയുന്നത്.


Click it and Unblock the Notifications