കാലയ്ക്കായി പടുകൂറ്റന്‍ സെറ്റുകള്‍ ഒരുക്കി അണിയറപ്രവര്‍ത്തകര്‍! വൈറലായി മേക്കിങ് വീഡിയോ! കാണൂ

By Midhun

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം കാല റിലീസിങ്ങിനൊരുങ്ങുകയാണ്. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ജൂണ്‍ ഏഴിനാണ് ചിത്രം തിയ്യേറ്ററുകളിലേക്കെത്തുന്നത്. കബാലിക്ക് ശേഷമുളള രജനി ചിത്രമെന്ന നിലയില്‍ ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. രജനിയുടെ പതിവ് ചിത്രങ്ങള്‍ പോലെ കാലയും വമ്പന്‍ റിലീസായാണ് പുറത്തിറങ്ങുന്നത്.

തമിഴിനു പുറമെ തെലുങ്ക്,ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറും ഗാനരംഗങ്ങളും നേരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍..

കാലയുടെ വരവ്

കാലയുടെ വരവ്

ചിത്രത്തിന്റെ പ്രഖ്യാപന വേള മുതല്‍ക്കു തന്നെ സിനിമാ പ്രേമികള്‍ വലിയ പ്രതീക്ഷയോടയാണ് കാലയ്ക്കു വേണ്ടി കാത്തിരിക്കുന്നത്. കബാലിക്ക് ശേഷം സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കുന്ന രജനിയുടെ മറ്റൊരു മികച്ച ചിത്രമായിരിക്കും കാലയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഇത്തവണയും മാസും ക്ലാസും ചേര്‍ന്നൊരു പ്രകടനമാണ് തലൈവരില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത്. കാലയുടെതായി പുറത്തിറങ്ങിയ ടീസറും ഗാനരംഗങ്ങളുമെല്ലാം തന്നെ വലിയ ആവേശമാണ് ആരാധകരില്‍ ഉണ്ടാക്കിയിരിക്കുന്നത്. പൊളിറ്റിക്കല്‍ ഗ്യാങ്ങ്സ്റ്റര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടാണ് സംവിധായകന്‍ കാലയൊരുക്കിയിരിക്കുന്നത്.

ടീസര്‍ നല്‍കിയ ആവേശം

ടീസര്‍ നല്‍കിയ ആവേശം

ചിത്രത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ടീസര്‍ ആരാധകരില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരുന്നത്. രജനിയുടെ കിടിലന്‍ ആക്ഷനും നൃത്തരംഗങ്ങളുമായിരുന്നു ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ടീസറില്‍ തലൈവര്‍ക്കൊപ്പം നാനാ പടേക്കര്‍,ഹിമ ഖുറേഷി തുടങ്ങിയ താരങ്ങളും തിളങ്ങിയിരുന്നു. നാനാ പടേക്കറാണ് കാലയില്‍ രജനിയുടെ വില്ലന്‍ വേഷത്തിലെത്തുന്നത്. മുംബൈ അധോലോക നായകനായാണ് ചിത്രത്തില്‍ രജനി എത്തുന്നത്.

പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും കഥ

പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും കഥ

തിരുനെല്‍വേലിയില്‍ നിന്നും മുംബൈയിലെത്തി അധോലോക നായകനാവുന്ന വ്യക്തിയുടെ കഥയാണ് ചിത്രം പറയുന്നത്. കൃത്യമായ രാഷ്ട്രീയമുളള ഒരു ചിത്രമായിരിക്കും കാലയെന്നാണ് അറിയുന്നത്. പ്രണയത്തിനും പോരാട്ടത്തിനും ഒരേ പോലെ പ്രാധാന്യം കൊടുത്താണ് ചിത്രമൊരുക്കിയിരിക്കുന്നത്. രജനിയുടെ കിടിലന്‍ ആക്ഷനും പഞ്ച് ഡയലോഗുകളും തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. സ്റ്റൈല്‍ മന്നന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിന് മികച്ച സ്വീകാര്യതയാണ് നേരത്തെ സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുനന്നത്.

മേക്കിങ് വീഡിയോ

മേക്കിങ് വീഡിയോ

കാലയുടെ പുതിയ മേക്കിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചിത്രത്തിനു വേണ്ടി ഒരുക്കിയ മുംബൈ ധാരാവിയുടെ പടുക്കൂറ്റന്‍ സെറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പുതിയ മേക്കിങ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ആയിരക്കണക്കിനു തൊഴിലാളികളാണ് ഈ കൂറ്റന്‍ സെറ്റിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായിരുന്നത്. ലോകത്തിലെ എറ്റവും വലിയ ചേരിയായ ധാരാവി മാസങ്ങളോളം നീണ്ട കഠിനാദ്ധ്വാനത്തിനൊടുവിലാണ് അണിയറ പ്രവര്‍ത്തകര്‍ നിര്‍മ്മിച്ചെടുത്തത്.

വമ്പന്‍ റിലീസ്

വമ്പന്‍ റിലീസ്

കേരളത്തില്‍ ഇരുനൂറോളം സ്‌ക്രീനുകളിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്കായിരുന്നു വിറ്റുപോയിരുന്നത്. കബാലിക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തിയ്യേറ്ററുകള്‍ കാലയ്ക്കും ലഭിച്ചിട്ടുണ്ട്. രജനിയുടെ പതിവ് ചിത്രങ്ങള്‍ പോലെ കാലയും ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതുമെന്നാണ് സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് കാല നിര്‍മ്മിച്ചിരിക്കുന്നത്

മേക്കിങ് വീഡിയോ കാണൂ

മേക്കിങ് വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X